വനിത ഹോസ്റ്റലിൽ ഒളികാമറ; സ്ത്രീയും സുഹൃത്തും അറസ്റ്റിൽ
text_fieldsചെന്നൈ: കൃഷ്ണഗിരി ടാറ്റ ഇലക്ട്രോണിക്‌സ് ലിമിറ്റഡ് വളപ്പിലെ വനിത ഹോസ്റ്റലിൽ ഒളികാമറ സ്ഥാപിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ രണ്ടിന് ടാറ്റ ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ ജീവനക്കാരിയായ ഒഡിഷ സ്വദേശിനി നീലുകുമാരി ഗുപ്തയാണ് (22) രഹസ്യ കാമറ സ്ഥാപിച്ചത്. സുഹൃത്ത് സന്തോഷിന്റെ (25) നിർദേശപ്രകാരമാണ് കാമറ സ്ഥാപിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.
തുടർന്ന് രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വിവരം പുറത്തായതോടെ ഹോസ്റ്റൽ അന്തേവാസികൾ പ്രക്ഷോഭരംഗത്തിറങ്ങി. സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അവർക്ക് ഉറപ്പ് നൽകി.
11 നിലകളിലായി എട്ട് ബ്ലോക്കുകളിലായുള്ള ബഹുനില സമുച്ചയത്തിൽ 6,000ത്തിലധികം സ്ത്രീ തൊഴിലാളികളാണ് താമസിക്കുന്നത്. ഹോസ്റ്റലിൽ മറ്റൊരിടത്തും കാമറ സ്ഥാപിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

