Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസുകാരുടെ...

പൊലീസുകാരുടെ കൊലപാതകം: പ്രതികളിലേക്ക്​ നയിച്ചത്​​ കൊല്ലപ്പെട്ട പൊലീസുകാര​െൻറ ‘കൈയിലെ’ തെളിവ്​ ​ 

text_fields
bookmark_border
Constable-Ravinder-Singh-wrote
cancel

ചണ്ഡിഗഢ്​: ഹരിയാനയിലെ സോണിപത്​ ജില്ലയിൽ കഴിഞ്ഞയാഴ്​ച രണ്ട്​​ പൊലീസുകാർ  കൊല്ലപ്പെട്ട സംഭവത്തിൽ ആറ്​ പ്രതികളിൽ അഞ്ച്​ പേർ അറസ്​റ്റിലായി. ഒരാൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. 

പ്രതികളിലേക്കെത്താനുള്ള കൃത്യമായ സൂചന ‘കൈയിൽ’ കരുതിയായിരുന്നു ​രവിന്ദർ സിങ്​(28) എന്ന പൊലീസുകാരൻ മരണത്തിന്​ കീഴടങ്ങിയത്​. കൊല്ലപ്പെടുന്നതിന്​ മുമ്പ്​ അക്രമികൾ സഞ്ചരിച്ച വാഹനത്തി​​െൻറ രജിസ്​ട്രേഷൻ നമ്പർ അദ്ദേഹം ത​​െൻറ ഇടതു കൈവെള്ളയിൽ എഴുതിയിരുന്നു. ഇത്​ കേന്ദ്രീകരിച്ച്​ നടത്തിയ അന്വേഷണത്തിലാണ്​ പ്രതികൾ പിടിയിലായത്​. 

ഇങ്ങനൊരു തെളിവില്ലായിരുന്നെങ്കിൽ പൊലീസിന്​ പ്രതികൾക്കായി ഇരുട്ടിൽ തപ്പേണ്ടി വരുമായിരുന്നു. രവീന്ദർ സിങ്ങിനെ പോസ്​റ്റ്​മോർട്ടം ചെയ്യുന്നതിനിടെയാണ്​ കൈവെള്ളയിലെഴുതിയ നമ്പർ ശ്രദ്ധയിൽ​െപട്ടത്​. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ഇതേ തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയുമായിരുന്നു. 

ജീവൻ നഷ്​ടമാകുന്നതിന്​ മുമ്പ്​ ധീരനായ രവീന്ദർ സിങ്​ പ്രകടിപ്പിച്ചത്​ പൊലീസ്​ വൈദഗ്​ധ്യമാണെന്നും മരണാനന്തര പൊലീസ്​ മെഡലിന്​ ​രവീന്ദർ സിങ്ങിനെ ശിപാർശ ചെയ്യുമെന്നും ​ഹരിയാന പൊലീസ്​ മേധാവി മനോജ്​ യാദവ പറഞ്ഞു. 

ക​ഴിഞ്ഞ ചൊവ്വാഴ്​ചയാണ്​ ജോലിക്കിടെ പൊലീസുകാരായ രവീന്ദർ സിങ്ങും കാപ്​താൻ സിങ്ങും കൊല്ലപ്പെട്ടത്​. ബുടാന പൊലീസ്​ സ്​റ്റേഷന്​ സമീപമുള്ള സോണിപത്​ റോഡിൽ നിർത്തിയിട്ട കാറിൽ പ്രതികൾ മദ്യപിച്ചു​െകാണ്ടിരുന്നത്​ ചോദ്യം ചെയ്​തതിനെ തുടർന്ന്​ തർക്കമുണ്ടായി. തുടർന്ന്​ പ്രതികൾ ആയുധങ്ങളുപയോഗിച്ച്​ കൊലപ്പെടുത്തുകയും ശേഷം കാറിൽ രക്ഷ​​പ്പെടുകയുമായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryanamalayalam newsindia newskill
News Summary - Heroic Haryana Cop Left Clue To Identity Of Accused Before He Was Killed -india news
Next Story