Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗോരഖ്പുർ ദുരന്തം: ഡോ. ഖാനെ വേട്ടയാടി സമൂഹമാധ്യമങ്ങൾ
text_fieldsbookmark_border
ഗോരഖ്പുർ: 74 കുരുന്നുകൾ ഒാക്സിജൻ കിട്ടാതെ മരിച്ച ഗോരഖ്പുർ മെഡിക്കൽ കോളജിൽ സർക്കാറിെൻറ മുഖംകാക്കാൻ നടപടിക്കു വിധേയനായ ഡോക്ടർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ചളിവാരിയേറ്.
രാത്രി ഏറെ വൈകിയും ഒാക്സിജൻ സിലിണ്ടർ സംഘടിപ്പിക്കാൻ ഒാടിനടക്കുകയും സ്വന്തം പോക്കറ്റിൽനിന്ന് പണം നൽകി കിട്ടാവുന്നത്ര എത്തിക്കുകയും ചെയ്തതിന് ഹീറോ ആയി വാഴ്ത്തപ്പെട്ടതോടെയാണ് ചിലർ ഡോക്ടർക്കെതിരെ തിരിഞ്ഞത്. ആശുപത്രിയിൽ ഒാക്സിജൻ ക്ഷാമമുള്ളത് നേരേത്ത മുഖ്യമന്ത്രി ആശുപത്രിയിലെത്തിയപ്പോൾ അറിയിച്ചില്ലെന്നും സ്വന്തമായി നടത്തിയ ക്ലിനിക്കിൽനിന്നാണ് സിലിണ്ടർ എത്തിച്ചതെന്നതുമുൾപ്പെടെ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു.
ഇദ്ദേഹത്തിെൻറതെന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നരേന്ദ്ര മോദിയെ കൊലപാതകിയെന്നു വിളിച്ചതുൾപ്പെടെ ചിലർ ഡോ. ഖാനെ ബലിയാടാക്കാൻ ഉയർത്തിക്കൊണ്ടുവന്നു. എന്നാൽ, തന്നെ വേട്ടയാടുകയാണെന്നും കുഞ്ഞുങ്ങളെ രക്ഷിക്കാനായിരുന്നു ശ്രമിച്ചതെന്നും ഡോ. ഖാൻ പറഞ്ഞു.
ഫേസ്ബുക്കിലും വാട്സ്ആപ്പിലും നടക്കുന്ന പ്രചാരണങ്ങൾ തെൻറ മതം നോക്കിയുള്ളതാണ്. താൻ ആദ്യമായി ഒരു ഇന്ത്യക്കാരനാണ്. ഞാൻ ചെയ്തതത്രയും ഒരു ഡോക്ടർ എന്ന നിലക്ക് ചെയ്തതുമാണ് -ഡോ. ഖാൻ പറഞ്ഞു. കൃത്യവിലോപം ആരോപിച്ച് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കോഒാഡിനേറ്റർ പദവിയിൽനിന്ന് നീക്കിയത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story