Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
BS Yediyurappa
cancel
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ നാളുകളെണ്ണി...

കർണാടകയിൽ നാളുകളെണ്ണി മുഖ്യമ​ന്ത്രി യെദ്യൂരപ്പ; ജൂലൈ 26ന്​ പാർട്ടി എം.എൽ.എമാരുടെ ​യോഗം

text_fields
bookmark_border

ബംഗളൂരു: ബി.ജെ.പി സർക്കാർ അധികാരത്തിൽ രണ്ടു വർഷം പൂർത്തിയാക്കാനൊരുങ്ങുന്ന കർണാടകയിൽ പുറത്തേക്ക്​ നാളുകളെണ്ണി മുഖ്യമന്ത്രി ബി.​എസ്​ യെദ്യൂരപ്പ. സർക്കാർ അധികാരമേറിയതിന്‍റെ രണ്ടാം വാർഷികമായ ജൂലൈ 26ന്​ ചേരുന്ന പാർട്ടി സാമാജികരുടെ യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും. ഉന്നത തല ചർച്ചകളുടെ ഭാഗമായി ന്യൂഡൽഹിയിലെത്തിയ യെദ്യൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി പ്രസിഡന്‍റ്​ ജെ.പി നദ്ദ തുടങ്ങിയവരെ കണ്ടു മടങ്ങി.

പിൻഗാമിയെ തെരഞ്ഞെടുക്കുന്നത്​ ദേശീയ നേതൃത്വമാകണമെന്ന്​ അദ്ദേഹം ആവശ്യപ്പെ​ട്ടെന്നും എന്നാൽ, യെദ്യൂരപ്പയുടെ സമ്മതത്തോടെയാകുമെന്നും പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച്​ ദേശീയ മാധ്യമം റിപ്പോർട്ട്​ ചെയ്​തു.

രാജിവാർത്ത നേരത്തെ യെദ്യൂരപ്പ തള്ളിയിരുന്നു. ''നേതാക്കൾ പാർട്ടി ശക്​തിപ്പെടുത്തണമെന്നാണ്​ ആവശ്യ​െപ്പട്ടത്​. പ്രധാനമന്ത്രി മോദിയും ഇന്ന​െല അതേ കാര്യം തന്നെ​ പറഞ്ഞു​. ഞാൻ പിൻവാങ്ങില്ല. പാർട്ടിയെ അധികാരത്തിൽ തിരികെയെത്തിക്കാൻ രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ ശ്രമിക്കും. അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പിൽ സംസ്​ഥാനത്ത്​ 25 സീറ്റ്​ നേടാൻ സഹായിക്കുമെന്ന്​ ഞാൻ അവരോട്​ പറഞ്ഞു''- അദ്ദേഹത്തിന്‍റെ വാക്കുകൾ.

എന്നാൽ, ഇതുപറഞ്ഞതിന്​ പിറകെയായിരുന്നു ബി.ജെ.പി നിയമസഭകക്ഷി യോഗം ജൂലൈ 26ന്​ വിളിച്ചത്​. ഭരണത്തിൽ കുടുംബം ഇടപെടുന്നതുൾപെടെ പ്രശ്​നങ്ങളാണ്​ യെദ്യൂരപ്പക്കെതിരെ കടുത്ത ​പ്രതിഷേധത്തിനിടയാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yediyurappafaces exitMLAs meeting
News Summary - Hemmed in, Yediyurappa faces exit, calls meeting of MLAs July 26
Next Story