Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചവിട്ടി വീഴ്ത്തി,...

ചവിട്ടി വീഴ്ത്തി, വീണ്ടും തുടരെ ചവിട്ടി; വിദ്യാർഥിനിക്ക് ക്രൂര മർദനം, വിഡിയോ പങ്കുവെച്ച് അന്വേഷണത്തിന് നിർദേശിച്ച് ഝാർഖണ്ഡ് മുഖ്യമന്ത്രി

text_fields
bookmark_border
ചവിട്ടി വീഴ്ത്തി, വീണ്ടും തുടരെ ചവിട്ടി; വിദ്യാർഥിനിക്ക് ക്രൂര മർദനം, വിഡിയോ പങ്കുവെച്ച് അന്വേഷണത്തിന് നിർദേശിച്ച് ഝാർഖണ്ഡ് മുഖ്യമന്ത്രി
cancel
Listen to this Article

റാഞ്ചി: വിദ്യാർഥിനിയെ ക്രൂരമായി മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ. യൂണിഫോമിലുള്ള വിദ്യാർഥിനിയെ ആൺകുട്ടി ചവിട്ടിവീഴ്ത്തുന്നതും വീണ്ടും വീണ്ടും മർദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

വിഡിയോ റീട്വീറ്റ് ചെയ്ത ഝാർഖണ്ഡ് മുഖ്യമന്ത്രി എത്രയും വേഗം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസിന് നിർദേശം നൽകുകയായിരുന്നു.

പാകൂർ ജില്ലയിൽനിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിദ്യാർഥിനിയെ വയലിന് നടുവിൽ വെച്ചാണ് ആൺകുട്ടി മർദിക്കുന്നത്. ചവിട്ടേറ്റ് വീണിട്ടും വീണ്ടും വീണ്ടും ചവിട്ടുന്നുണ്ട്. ആൺകുട്ടിയുടെ സുഹൃത്തുക്കളാണ് വിഡിയോ പകർത്തി പങ്കുവെച്ചത്. ആദിവാസി വിഭാഗക്കാരിയാണ് മർദനമേറ്റ പെൺകുട്ടി.


മുഖ്യമന്ത്രി ഇടപെട്ടതോടെ ഝാർഖണ്ഡ് പൊലീസ് അന്വേഷണം ഊർജിതമാക്കി. ആൺകുട്ടിയും വിദ്യാർഥിയാണെന്നും പ്രായപൂർത്തിയായിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. പ്രണയത്തിന്‍റെ പേരിലുള്ള തർക്കമാണോ മർദനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atrocities against womenhemant soren
News Summary - Hemant sorren ordered probe after beating video goes viral
Next Story