ഝാർഖണ്ഡിൽ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് ഹേമന്ത് സോറൻ
text_fieldsവിശ്വാസ വോട്ടെടുപ്പിനായി ഹേമന്ത് സോറനും ഭാര്യ കൽപ്പന സോറനും ഝാർഖണ്ഡ് നിയമസഭയിലേക്ക് എത്തിയപ്പോൾ (PTI Photo)
റാഞ്ചി: ഝാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസവോട്ടെടുപ്പിൽ വിജയം. വോട്ടെടുപ്പിൽ 81 അംഗ സഭയിൽ 45 എം.എൽഎമാരുടെ പിന്തുണ സോറന് ലഭിച്ചു. അഴിമതി ആരോപണത്തിൽ ഇ.ഡി അറസ്റ്റ് ചെയ്തിരുന്ന ഹേമന്ത് സോറൻ അഞ്ചു മാസത്തെ ജയിൽ വാസത്തിന് ശേഷം ജൂലൈ നാലിനാണ് മുഖ്യമന്ത്രി കസേരയിൽ തിരിച്ചെത്തിയത്.
ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന ഇന്‍ഡ്യ മുന്നണി എം.എ.ല്‍എമാരുടെ യോഗം തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ചംപയ് സോറന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

