ഹേമന്ത് സോറൻ സോണിയ ഗാന്ധിയെ സന്ദർശിച്ചു
text_fieldsഝാർഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത ഹേമന്ത് സോറനും ഭാര്യ കൽപനയും സോണിയ ഗാന്ധിയെ സന്ദർശിച്ചപ്പോൾ
ന്യൂഡൽഹി: ഝാർഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, ജെ.എം.എം അധ്യക്ഷൻ ഹേമന്ത് സോറൻ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ചു. ഭാര്യ കൽപനക്കൊപ്പം ശനിയാഴ്ചയാണ് സൗഹൃദ സന്ദർശനം നടത്തിയത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനന്ദയെയും ഇരുവരും സന്ദർശിച്ചു. ജയിലിൽനിന്ന് ഇറങ്ങിയതിനുശേഷം സോണിയ ഗാന്ധിയെ കണ്ടിരുന്നില്ലെന്നും കൂടിക്കാഴ്ചയിൽ, നടക്കാനിരിക്കുന്ന ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് വിഷയവും ചർച്ചയായെന്നും സോറൻ പറഞ്ഞു.
കെജ്രിവാളും ഉടൻ ജയിൽ മോചിതനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

