ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാം
text_fieldsന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രത്യേക കോടതിയുടെ അനുമതി. ഫെബ്രുവരി അഞ്ചിന് നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്.
സർക്കാറിനെ താഴെയിറക്കുകയാണ് യഥാർഥ ലക്ഷ്യമെന്നുള്ളത് കൊണ്ട് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ഹേമന്ത് സോറന്റെ ഹരജിയെ ഇ.ഡിയെ ശക്തമായ എതിർത്തുവെന്ന് അഡ്വക്കറ്റ് ജനറൽ രാജീവ് രഞ്ജൻ പറഞ്ഞു. ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത് ഒരു എം.എൽ.എയെ വിശ്വാസവോട്ടെടുപ്പിൽ നിന്നും വിലക്കി സർക്കാറിന് അട്ടിമറിക്കാനായിരുന്നു നീക്കമെന്നും രാജീവ് രഞ്ജൻ കൂട്ടിച്ചേർത്തു.
ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്കാണ് ഝാർഖണ്ഡിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. ഝാർഖണ്ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ചംപായ് സോറന് 43 എം.എൽ.എമാരുടെ പിന്തുണയാണ് ഉള്ളത്. 47 പേരുടെ വരെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

