മുംബൈ: രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിനിടെ പ്രത്യേക ദൗത്യസംഘ തലവൻ ഹേമന്ത് കർക്കരെ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വേണമെന്ന ഹരജി കോടതി തള്ളി. മുംബൈ ഹൈകോടതി ഡിവിഷൻ ബെഞ്ചാണ് ബിഹാറിലെ മുൻ എം.എൽ.എ രാധാകാന്ത് യാദവ് നൽകിയ പൊതുതാൽപര്യ ഹരജി തള്ളിയത്.
വലതുപക്ഷ ശക്തികളുടെ ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞ ഹരജിക്കാരൻ, ഇതേക്കുറിച്ച് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഹരജിയിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എസ്.സി. ധർമാധികാരി, ഭാരതി ഡാംഗ്രി എന്നിവർ 2010ൽ സമർപ്പിച്ച ഹരജി തള്ളിയത്.