ഹെൽമറ്റ് പിഴ: രണ്ട് ദിവസം കൊണ്ട് കന്യാകുമാരി ജില്ലയിൽ മാത്രം ഏഴു ലക്ഷം
text_fieldsRepresentational Image
നാഗർകോവിൽ: തമിഴ്നാട് സർക്കാർ പുതുക്കിയ ഗതാഗത ലംഘന പിഴ നടപ്പാക്കിയതോടെ കന്യാകുമാരി ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി ഹെൽമെറ്റ് ധരിക്കാത്തതിന് മാത്രം പിഴ ഏഴ് ലക്ഷം കടന്നു. ആയിരം രൂപയാണ് ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കുന്നത്.
മൊബൈൽ ഫോണിൽ സംസാരിച്ച് വണ്ടി ഓട്ടിച്ചാലും 1000 രൂപയാണ് പിഴ. മദ്യപിച്ച് വാഹനം ഓടിക്കുക, ആംബുലൻസിന് പോകാൻ സ്ഥലം നൽകാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് പിഴ പതിനായിരം രൂപ വീതമാണ്. ലൈസൻസ് ഇല്ലാതിരുന്നാൽ അയ്യായിരവും ഇൻഷുറൻസ് ഇല്ലെങ്കിൽ രണ്ടായിരവും പിഴ നൽകേണ്ടി വരും.
ട്രാഫിക് നിയമം കർശനമാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ പിഴ ചുമത്തുന്നതെന്ന് ട്രാഫിക് ബോധവൽകരണ ലഘുലേഖ വിതരണം ചെയ്ത് എസ്.പി. ഹരികിരൺ പ്രസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

