ഹെലികോപ്ടറുകൾ അതിർത്തി കടന്നതിനെ ന്യായീകരിച്ച് ചൈന
text_fieldsബെയ്ജിങ്: ഹെലികോപ്ടറുകൾ ഇന്ത്യൻ വ്യോമാതിർത്തി കടന്നതിനെ ചൈന ന്യായീകരിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലക്കുമുകളിലൂടെയാണ് ശനിയാഴ്ച പീപ്ൾസ്ലിബറേഷൻ ആർമിയുടെ(പി.എൽ.എ) രണ്ട് ഹെലികോപ്ടറുകൾ അഞ്ചുമിനിറ്റോളം പറന്നത്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ വ്യോമസേന അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചൈനീസ് നീക്കം കേന്ദ്ര സർക്കാറും സൈന്യവും ഗൗരവത്തോടെയാണ് കാണുന്നത്.
ഇരുരാജ്യങ്ങളും തമ്മിൽ കിഴക്കൻമേഖലയിൽ അതിർത്തിതർക്കമുണ്ടെന്നും സൈന്യത്തിെൻറ പതിവ് പരിേശാധനയുടെ ഭാഗമാണിതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹ്വാ ച്യൂനിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യയും ചൈനയും അതിർത്തിയിൽ ശാന്തിയും സമാധാനവും നിലനിർത്താൻ സംയുക്തമായി ശ്രമിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഴിബ ശ്രേണിയിലുള്ള ആക്രമണ ഹെലികോപ്ടറുകളാണ് അതിർത്തി ലംഘിച്ചത്. ഇൗ പ്രദേശം തങ്ങളുടേതെന്നാണ് ചൈനയുടെ അവകാശവാദം. വുജെ എന്നാണ് ചൈന ഇൗ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. മാർച്ചിനുശേഷം പീപ്ൾസ് ലിബറേഷൻ ആർമിയുടെ ഹെലികോപ്ടറുകൾ നാലാംതവണയാണ് ഇന്ത്യയുടെ അതിർത്തികടന്നത്. മുമ്പ് നാലര കിലോമീറ്റർ ഉള്ളിലേക്കാണ് ഹെലികോപ്ടറുകൾ പറന്നത്. മേഖലയിലെ ഇന്ത്യൻസൈനിക വിന്യാസത്തിെൻറ ചിത്രം പകർത്താനാണ് ഹെലികോപ്ടറുകൾ എത്തിയതെന്നാണ് സൈന്യം കരുതുന്നത്.
മേഖലയിലെ മൂന്ന് പ്രധാന അതിർത്തി പോസ്റ്റുകളിലൊന്നായ ബരഹോട്ടിയിൽ ഇന്തോ -തിബത്തൻ ബോർഡർ പൊലീസ് (െഎ.ടി.ബി.പി) സിവിലിയൻ വേഷത്തിലാണ് പരിശോധന നടത്തുന്നത്. ആയുധങ്ങൾ കൈവശംവെക്കാനും ഇവർക്ക് അനുമതിയില്ല. അതിർത്തി തർക്കംപരിഹരിക്കാനുള്ള നീക്കത്തിെൻറ ഭാഗമായി 2000 ജൂണിലാണ് ഇന്ത്യ ഏകപക്ഷീയമായി ഇൗ തീരുമാനമെടുത്തത്. 80 ചതുരശ്ര കിലോമീറ്റർ വരുന്ന ബരഹോട്ടിയെ 1958ൽ ഇന്ത്യയും ചൈനയും തർക്കസ്ഥലമായി രേഖപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും ഇവിടേക്ക് കരസേനയെ അയക്കില്ലെന്നും തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
