ഹീര ഗ്രൂപ് നിക്ഷേപ തട്ടിപ്പ്: നൗഹീറ ശൈഖിനെ തെലങ്കാനയിലെത്തിച്ചു
text_fieldsഹൈദരാബാദ്: ലാഭവിഹിതം വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ് സ്ഥാപക നൗഹീറ ശൈഖിനെ തെലങ്കാനയിലെ സൈബരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത് ആന്ധ്രയിലെ ചിറ്റൂരിൽനിന്ന് ഹൈദരാബാദിൽ എത്തിച്ചു. ഇവരെ ഇൗ മാസം ആദ്യം ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചതായിരുന്നു. വൻതോതിൽ പണം തട്ടിപ്പ് നടത്തിയെന്ന നിക്ഷേപകരുടെ പരാതിയെ തുടർന്നാണ് ൈസബരാബാദ് പൊലീസിെൻറ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കസ്റ്റഡിയിൽ എടുത്തത്.
ഇവരെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ചിറ്റൂർ സ്വദേശിനിയായ നൗഹീറ ശൈഖ് ഇവിടത്തെ ചെറിയ സ്കൂളിൽ അറബിക് അധ്യാപികയായിരുന്നു. പിന്നീടാണ് വ്യാജ വാഗ്ദാനങ്ങൾ നൽകി പണം സമാഹരിച്ച് ബിസിനസ് രംഗത്തേക്ക് ഇറങ്ങിയത്.
ഹീര ഗ്രൂപ്പിെൻറ നിക്ഷേപ തട്ടിപ്പിൽ കേരളത്തിൽ പണം നഷ്ടമായവരിൽ ഏറെയും മലബാറിലെ പ്രവാസികളാണ്. കോഴിക്കോട് ഫ്രാൻസിസ് റോഡിലെ ഒാഫിസ് മുഖേനെ 400ലേറെ പേരാണ് സ്ഥാപനത്തിെൻറ വിവിധ പദ്ധതികളിൽ പങ്കാളികളായത്. ഇവരുടെ നിക്ഷേപതുക തന്നെ 20 കോടിയിലേറെ രൂപ വരും. മാനഹാനികാരണം പലരും നിക്ഷേപ വിവരം പുറത്തുപറയാൻ മടിക്കുന്നതിനാലാണ് വ്യക്തമായ കണക്ക് ലഭ്യമല്ലാത്തത്. പണം നഷ്ടപ്പെട്ടവർ കോഴിക്കോട് യോഗം ചേർന്ന് ‘ഹീര ഗ്രൂപ് വിക്റ്റിംസ് ഫോറം’ രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
