Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ പിൻവലിച്ചു;...

ലോക്​ഡൗൺ പിൻവലിച്ചു; ബീഹാറിൽ കനത്ത ഗതാഗതക്കുരുക്ക്​

text_fields
bookmark_border
ലോക്​ഡൗൺ പിൻവലിച്ചു; ബീഹാറിൽ കനത്ത ഗതാഗതക്കുരുക്ക്​
cancel

പട്​ന: ലോക്​ഡൗൺ പിൻവലിച്ചതിന്​ പിന്നാലെ ബീഹാറിൽ കനത്ത ഗതാഗതക്കുരുക്ക്​. ആളുകൾ അനാവശ്യമായി പുറത്തിറങ്ങിയതാണ്​ ഗതാഗതക്കുരുക്കിന്​ കാരണമെന്ന്​ പൊലീസ്​.

കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്ന്​ ഒര​ുമാസമായി നടപ്പാക്കിയിരുന്ന ലോക്​ഡൗൺ ഇന്നാണ്​ പിൻവലിച്ചത്​. തലസ്ഥാനമായ പട്​നയിലാണ്​ ഏറ്റവും കൂടുതൽ ഗതാഗതകുരുക്ക്​ അനുഭവപ്പെട്ടത്​. അനാവശ്യമായി പുറത്തിറങ്ങിയവരിൽ നിന്ന്​ പിഴ ഈടാക്കി​െയങ്കിലും കാര്യമായ ഗുണം ചെയ്യുന്നില്ലെന്ന്​ അസിസ്​റ്റൻറ്​ സബ് ഇൻസ്പെക്​ടർ മിഥിലേഷ് കുമാർ സുമൻ പറഞ്ഞു.

കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിന്​ പിന്നാലെ മെയ് 5 നാണ്​ ബിഹാറിൽ ലോക്​ഡൗൺ നടപ്പാക്കിയത്​. ഒരു മാസത്തെ നിയന്ത്രണങ്ങളെ തുടർന്ന്​ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിരുന്നു. തുടർന്ന്​ നടന്ന അവലോകനത്തിന് ശേഷമാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ലോക്​ഡൗണിന്​ ഇളവ്​ പ്രഖ്യാപിച്ചത്​. അതെ സമയം രാത്രി 7 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യൂ പ്രാബല്യത്തിൽ തുടരുന്നുമുണ്ട്​..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihartraffic jam
News Summary - Heavy traffic jam marks first day of Bihar unlock
Next Story