Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പിയിൽ കനത്ത മഴ; കുട്ടികളടക്കം രണ്ട് പേർ മരിച്ചു
text_fieldsbookmark_border
ലഖ്നോ: യു.പി ഫിറോസാബാദിൽ നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ കുട്ടികളടക്കം രണ്ട് പേർ മരിച്ചു. ഷിക്കോഹാബാദിൽ വീടിന്‍റെ മേൽക്കൂര തകർന്നാണ് ആറ് വയസ്സുളള കുട്ടി മരിച്ചത്. പലയിടങ്ങളിലും ആളുകൾ വീടിന് മുകളിൽ അഭയം തേടി.
ജസ്രാനയിൽ വീട് തകർന്ന് ഒരാൾ മരിക്കുകയും അഗ്നിശമന സേനാംഗങ്ങൾ അടക്കം ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽകുകയും ചെയ്തു. ഫിറോസാബാദിലെ ബുദ്ധ ആശ്രമത്തിൽ പാർക്ക് ചെയ്തിരുന്ന 100ലധികം വാഹനങ്ങൾ വെള്ളത്തിൽ ഒഴുകിപോയി.
വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ പലയിടങ്ങളിലും ആളുകൾ വീടിന് മുകളിൽ അഭയം തേടിയിരിക്കുകയാണ്. വെള്ളക്കെട്ട് കണക്കിലെടുത്ത് പ്രാദേശിക ഭരണകൂടം വ്യാഴാഴ്ച നടത്താനിരുന്ന രാംലീല മഹോത്സവ് നിർത്തിവച്ചു.
Next Story

