മറാത്ത് വാഡയിൽ കനത്ത മഴ; എട്ടുമരണം
text_fieldsമുംബൈ: നാലു ദിവസമായി തുടരുന്ന കനത്ത മഴയിൽ മഹാരാഷ്ട്രയിലെ മറാത്ത് വാഡ മേഖലയിൽ എട്ടുപേർ മരിച്ചു. 750 ലേറെ വീടുകൾക്കും 33,000 ഹെക്ടർ കൃഷിഭൂമിയിലും നാശനഷ്ടമുണ്ടായി. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലെ ഗ്രാമീണരെ രക്ഷപ്പെടുത്താൻ ഹെലികോപ്ടറുകളും ബോട്ടുകളും രംഗത്തിറക്കി. 200 ഓളം പേരെ ദേശീയ ദുരന്തനിവാരണ സേന സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. 975.05 മില്ലി മീറ്റർ മഴയാണ് നാലുദിവസമായി മേഖലയിൽ പെയ്തത്. മൂന്നുപേർ ലാത്തൂരിലും രണ്ടുപേർ ബീഡിലും ഓരോരുത്തർ വീതം സംബാജി നഗർ, നാന്ദഡ്, ധരശിവ് എന്നിവിടങ്ങളിലുമായാണ് മരണം റിപ്പോർട്ട് ചെയ്തത്.
മിന്നലേറ്റും ഒഴുക്കിൽപെട്ടുമാണ് മരണം. സ്കൂൾ, റോഡ്, പാലം എന്നിവക്കും കേടുപാടുകളുണ്ടായി. ദുരിതബാധിതർക്കായി ആശ്വാസ പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

