ഓഖി ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ നാല് മരണം
text_fieldsചെന്നൈ: ഓഖി ചുഴലിക്കാറ്റ് തമിഴ്നാട്ടിലും നാശം വിതക്കുന്നു. കന്യാകുമാരിയിൽ നാല് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. തെക്കൻ തമിഴ്നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി, വിരുദനഗർ തുടങ്ങിയ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴ മൂലം മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വൈദ്യുതി ബന്ധം വിച്ഛദിക്കപ്പെട്ടിരിക്കുകയാണ്. അടുത്ത 24 മണിക്കൂറുകൾ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.
തെക്കൻ കേരളത്തിലും തമിഴ്നാടിന്‍റെ തെക്കൻ ജില്ലകളിലും ലക്ഷദ്വീപിലും കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 65-75 കിലോമീറ്റർ വേഗതയിലാണ് കാറ്റടിക്കുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ശ്രീലങ്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിലും കനത്ത മഴയിലും നാല് പേർ മരിച്ചു. 23 പേരെ കാണാതായി. ഇതിൽ 13 പേർ മത്സ്യബന്ധനത്തിന് പോയവരാണ്. ഇവരെ തെരയുന്നതിനുള്ള നടപടികൾ നേവി സ്വീകരിച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
