Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ കനത്ത മഴയും...

കർണാടകയിൽ കനത്ത മഴയും മണ്ണിടിച്ചിലും; കെ.എസ്.ആർ ബംഗളൂരു-കോഴിക്കോട് സർവീസ് ചുരുക്കിയതിന് പിന്നാലെ മംഗളൂരു-യശ്വന്ത്പൂർ റൂട്ടിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി

text_fields
bookmark_border
കർണാടകയിൽ കനത്ത മഴയും മണ്ണിടിച്ചിലും; കെ.എസ്.ആർ ബംഗളൂരു-കോഴിക്കോട് സർവീസ് ചുരുക്കിയതിന് പിന്നാലെ മംഗളൂരു-യശ്വന്ത്പൂർ റൂട്ടിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി
cancel

മംഗളൂരു: കർണാടകയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റെയിൽ ഗതാഗതം തടസപ്പെട്ടു. എടകുമാരി (Yedakumari) - ശ്രീവഗിലു (Shrivagilu) സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ട്രാക്കിലേക്ക് ശനിയാഴ്ച രാത്രിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതിനെത്തുടർന്ന് ഞായറാഴ്ച മംഗളൂരുവിനും യശ്വന്ത്പൂരിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ പൂർണ്ണമായും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് തുടർച്ചയായി ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട പാത നന്നാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് സജ്ജീകരണങ്ങളും സ്ഥലത്ത് വിന്യസിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഹുബ്ബള്ളി സൗത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ വ്യക്തമാക്കി. തുടർച്ചയായ കനത്ത മഴ കാരണം ഇടക്കിടെ മണ്ണിടിച്ചിൽ ഉണ്ടാകുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ടെന്നും, അതിനാൽ പണികൾ പൂർത്തിയാക്കാൻ ഉദ്ദേശിച്ചതിലും കൂടുതൽ സമയം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്.

ട്രെയിൻ നമ്പർ 16540 മംഗളൂരു ജങ്ഷൻ - യശ്വന്ത്പൂർ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16575 യശ്വന്ത്പൂർ - മംഗളൂരു ജങ്ഷൻ എക്സ്പ്രസ് (പാതിവഴിയിൽ സർവീസ് അവസാനിപ്പിച്ചു) തുടങ്ങിയ ട്രെയിനുകൾ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ചയിലെ സർവീസുകൾ പൂർണ്ണമായി റദ്ദാക്കിയിട്ടുണ്ട്.

എസ്.എം.വി.ടി ബംഗളൂരു - മുരുശ്വർ എക്സ്പ്രസ് (16585) ഭാഗികമായി റദ്ദാക്കിയിരുന്നു. ഓഗസ്റ്റ് 1ന് എസ്.എം.വി.ടി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട ഈ ട്രെയിൻ മുരുശ്വറിന് പകരം ഹസനിൽ സർവീസ് അവസാനിപ്പിച്ചു. ഹസനും മുരുശ്വറിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി. കൂടാതെ, കെ.എസ്.ആർ ബംഗളൂരു - കോഴിക്കോട് എക്സ്പ്രസ് (16511), ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് കോഴിക്കോടേക്ക് പോകാതെ ഹസനിൽ വെച്ച് സർവീസ് ചുരുക്കി. ഹസൻ - കോഴിക്കോട് റൂട്ടിലെ സർവീസ് ഭാഗികമായി റദ്ദാക്കി. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പുകൾക്ക് ശേഷംമാത്രം യാത്രകൾ ക്രമീകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:southern railwayIndian Railwaystrain services cancelledHeavy RainLatest News
News Summary - കർണാടകയിൽ കനത്ത മഴയും മണ്ണിടിച്ചിലും; ട്രെയിൻ സർവീസുകൾ റദ്ദാക്കി
Next Story