Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Heavy Rain, Waterlogging In Mumbai As Monsoon Advances In Maharashtra
cancel
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ കനത്ത മഴയും...

മുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടും; മഹാരാഷ്​ട്രയിൽ തെക്കുപടിഞ്ഞാൻ മൺസൂണെത്തി

text_fields
bookmark_border

മുംബൈ: തെക്കുപടിഞ്ഞാൻ മൺസൂൺ എത്തിയതോടെ വെള്ളപ്പൊക്കഭീതിയിൽ മഹാരാഷ്​ട്രയുടെ വിവിധ ഭാഗങ്ങളും മുംബൈ നഗരവും. പ്രവചിച്ച​തിനും ഒരു ദിവസം മുമ്പാണ്​ മൺസൂൺ സംസ്​ഥാനത്തെത്തിയത്​.

കനത്ത മഴയിൽ റോഡുകളും സബ്​വേയും മുങ്ങുകയും ട്രെയിൻ -വാഹന ഗതാഗതം തടസപ്പെടുകയും ചെയ്​തു.

മുംബൈയിൽ മൺസൂൺ എത്തിയതായി കാലാവസ്​ഥ നിരീക്ഷണ നിരീക്ഷണ വിഭാഗം മുംബൈ മേധാവി ഡോ. ജയന്ത സർക്കാർ പറഞ്ഞു. പ്രതീക്ഷിച്ചതിലും കനത്ത മഴയാണ്​ ലഭിക്കുന്നത്​. ജൂൺ മൂന്നിന്​ കാലവർഷം കേരളത്തിൽ എത്തിയിരുന്നു. ഇവിടെ ജൂൺ 10ന്​ എത്തുമെന്നായിരുന്നു നിഗമനമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ നഗരത്തിലും മഹാരാഷ്​ട്രയിലെ വിവിധ ഭാഗങ്ങളിലും കനത്ത മഴയാണ്​ പെയ്​തുകൊണ്ടിരിക്കുന്നത്​. നിരവധി റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ബൈക്ക്​ യാത്രക്കാർക്ക്​ ഉൾപ്പെടെ യാത്ര ദുഷ്​കരമായി. ലോക്കൽ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്​.

മൺസൂൺ മഹാരാഷ്​​്ട്രയിലെത്തിയതോടെ അടുത്ത 48 മണിക്കൂറിനുള്ളിൽ തെലങ്കാന, ആന്ധ്ര പ്രദേശ്​, ഒഡീഷ, ബംഗാൾ എന്നീ സംസ്​ഥാനങ്ങളിലേക്ക്​ എത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraMonsoonHeavy RainWaterlogging
News Summary - Heavy Rain, Waterlogging In Mumbai As Monsoon Advances In Maharashtra
Next Story