Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകനത്ത മഴ: മുംബൈയിൽ...

കനത്ത മഴ: മുംബൈയിൽ ഗതാഗതം സ്​തംഭിച്ചു

text_fields
bookmark_border
കനത്ത മഴ: മുംബൈയിൽ ഗതാഗതം സ്​തംഭിച്ചു
cancel

മുംബൈ: മൺസൂണിനു മുന്നോടിയായി മുംബൈയിൽ പെയ്​ത ഇടിമിന്നലോടു കൂടിയ കനത്ത മഴയിൽ ഗതാഗതം സ്​തംഭിച്ചു. വിമാന സർവീസുകളും ട്രെയിനുകളും തടസ്സപ്പെട്ടു. ദക്ഷിണ മുംബൈയിലും റെയ്​ഗാഡ്​, താണെ, രത്​നഗിരി, പൽഗഡ്​ എന്നീ ജില്ലകളിലും കനത്ത മഴ പെയ്​തു. നഗരത്തിലും ചില ഉൾപ്രദേശങ്ങളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്​. ഇതോടെ രണ്ട്​ പ്രധാന പാതകളും മറ്റ്​ റോഡുകളും ഗതാഗതക്കുരുക്കിലമർന്നു. 

 താണെയുടെ ചില ഭാഗങ്ങളിലും മറ്റ്​ സമീപപ്രദേശങ്ങളിലും ശക്തമായ കാറ്റിൽ മരങ്ങൾ നിലം പതിച്ചതോടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഛത്രപതി ശിവജി മഹാരാജ്​ വിമാനത്താവളത്തിലിറങ്ങേണ്ട ഒമ്പത്​ വിമാനങ്ങൾ മറ്റ്​ വിമാനത്താവളങ്ങളിലേക്ക്​ വഴി തിരിച്ചു വിട്ടു​.

 താണെയിലു​ം മറ്റ്​ പ്രദേശങ്ങളിലും അടുത്ത കുറച്ചു മണിക്കൂറുകളിലും ചൊവ്വാഴ്​ചയും ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റ്​ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന്​ ഇന്ത്യൻ കാലാവസ്​ഥ പഠന വിഭാഗത്തി​​​െൻറ മുംബൈ ഒാഫീസ്​ അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsheavy rainmalayalam newsTraffic Jams
News Summary - Heavy Rain in Mumbai Leads to Traffic Jams-india news
Next Story