ഡൽഹിയിൽ ശക്തമായ മഴ; വിവിധയിടങ്ങളിൽ വെള്ളം കയറി
text_fieldsന്യൂഡൽഹി: ഇന്ന് രാവിലെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. റോഡുകൾ വെള്ളത്തിനടിയിൽ പെട്ട് പലയിടങ്ങളിലും വാഹന ഗതാഗതം സ്തംഭിച്ചു. മണിക്കൂറുകൾ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഗുഡ്ഗാവിലെ സ്കൂളുകൾക്ക് ഇന്ന് അവധിയും നൽകി.
ഡൽഹി വിമാനത്താവളം, സെൻട്രൽ ഡൽഹി, ആർ.കെ പുരം, നോയിഡ, ഖാസിയാബാദ് എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടായി. ഇടി മിന്നലേറ്റ് മരങ്ങൾ കടപുഴകി വീണും ഗതാഗതം തടസപ്പെട്ടു. ൈവദ്യുത ബന്ധവും വിച്ഛേദിക്കപ്പെട്ടു. വ്യാഴാഴ്ച വരെ ഡൽഹിയിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം 33 ഡിഗ്രി സെൽഷ്യസ് ആയിരുന്ന അന്തരീക്ഷ താപനില ഇന്ന് 26 ഡിഗ്രിയായി കുറഞ്ഞു.
ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർ പ്രദേശ്, ഇൗസ്റ്റ് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്രയിലെ വിദർഭ മേഖല, പശ്ചിമബംഗാളിലെ സബ് ഹിമാലയൻ മേഖല, സിക്കിം, നാഗാലാൻറ്, മണിപ്പൂർ, മിസോറാം, ത്രിപുര, കൊങ്കൺ തീരം, ഗോവ, തെലങ്കാന, കർണാടകൻ തീരപ്രദേശങ്ങൾ എന്നിവിടങ്ങിളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
