Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുംബൈയിൽ കനത്ത മഴ, വെള്ളപ്പൊക്കം; രണ്ടുദിവസത്തേക്ക്​ റെഡ്​ അലർട്ട്​
cancel
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ കനത്ത മഴ,...

മുംബൈയിൽ കനത്ത മഴ, വെള്ളപ്പൊക്കം; രണ്ടുദിവസത്തേക്ക്​ റെഡ്​ അലർട്ട്​

text_fields
bookmark_border

മുംബൈ: കോവിഡ് 19ന്​ പിന്നാലെ കനത്ത മഴയെ തുടർന്ന്​ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം. പത്തുമണിക്കൂറായി തുടരുന്ന മഴയിൽ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന്​ മുംബൈ നഗരത്തിലും സമീപ ജില്ലകളിലും രണ്ടുദിവസത്തേക്ക്​ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു. മുംബൈക്ക്​ പുറമെ താനെ, പുണെ, റായ്​ഗഡ്​, രത്​നഗിരി എന്നീ ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന്​ കാലവസ്​ഥ നിരീക്ഷണ ​േകന്ദ്രം മുന്നറിയിപ്പ്​ നൽകി.


വെള്ളപ്പൊക്കത്തെ തുടർന്ന്​ അവശ്യ സർവിസുകൾ ഒഴികെ എല്ലാത്തിനും അവധി പ്രഖ്യാപിച്ചു. മുംബൈ നഗരത്തിലെ ഓഫിസുകളും അടക്കുകയും ചെയ്​തു. മുംബൈ നഗരത്തിൽ തിങ്കളാഴ്ച​ രാവിലെ എട്ടുമുതൽ ചൊവ്വാഴ്​ച രാവിലെ ആറുവരെ 230.06 മില്ലി മീറ്റർ മഴയാണ്​ ലഭിച്ചത്​. ഇതോടെ പ്രദേശം മുഴുവൻ വെള്ളം കയറുകയായിരുന്നു.


മഹാരാഷ്​ട്രയുടെ തീരപ്രദേശങ്ങളിൽ മൂന്നു ദിവത്തേക്ക്​ കനത്ത കാറ്റ്​ വീശുമെന്നും മുന്നറിയിപ്പ്​ നൽകി. കുറച്ചുവർഷങ്ങളായി മു​ംബൈ നഗരം കനത്ത മഴയിൽ സ്​ഥിരമായി വെള്ളത്തിൽ മുങ്ങാറുണ്ട്​. ജൂ​ൺ, സെപ്​റ്റംബർ, ഒക്​ടോബർ മാസങ്ങളിലാണ്​ ഇവിടെ വെള്ളപ്പൊക്കം പതിവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainMaharashtraMumbai NewsFloodHeavy RainMumbai rain
News Summary - Heavy Rain Flooding In Mumbai Red Alert For 2 Days
Next Story