ഉത്തരേന്ത്യയിൽ കനത്ത മഴ: നാലുദിവസത്തിനിടെ മരിച്ചത് 110 പേർ
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യയിൽ ആൾനാശം വിതച്ച് കനത്തമഴ തുടരുന്നു. നാലുദിവസത്തിനിടെ ര ാജ്യത്ത് മരിച്ചത് 110 പേർ. ഉത്തർപ്രദേശിലാണ് മരണസംഖ്യ കൂടുതൽ -79പേര്. ബിഹാറിെൻറ തല സ്ഥാന നഗരിയിൽ വെള്ളംകയറി ജനജീവിതം തകരാറിലായി. ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ് ഡ്, ജമ്മു-കശ്മീർ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെല്ലാം നാലുദിവസമായി കനത്തമഴ തുടരുകയാണ്. ഉത്തര്പ്രദേശില് ഇതിനകം 79പേർ മരിച്ചു. അതിൽ ശനിയാഴ്ച 25പേരും വെള്ളിയാഴ്ച 18 പേരും അതിനുമുമ്പ് 36 പേരും മരിച്ചതായി ഔദ്യോഗിക കണക്കുകൾ സർക്കാർ പുറത്തുവിട്ടു. കിഴക്കൻ ഉത്തർപ്രദേശിലെ ഒട്ടുമിക്ക ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പട്നയിൽ 48 മണിക്കൂറിനിടെ മഴ വിതച്ച ദുരന്തത്തിൽ 13പേർ മരിച്ചു. കെട്ടിടങ്ങൾ തകർന്നുവീണും മരങ്ങൾ കടപുഴകിയുമാണ് മരണങ്ങൾ ഏറെയും. നിരവധി ട്രെയിനുകൾ ഞായറാഴ്ച റദ്ദാക്കി. റെയിൽ ഗതാഗതം, ആരോഗ്യസേവനം, സ്കൂൾ, വൈദ്യുതിവിതരണം എന്നിവയെ എല്ലാം മഴ സാരമായി ബാധിച്ചു.
ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ മഴ നാശം വിതക്കൽ തുടരുന്നു. കാർ കനത്ത ഒഴുക്കിൽപെട്ട് ബന്ധുക്കളായ മൂന്നു സ്ത്രീകൾ മുങ്ങിമരിച്ചു. കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് ബോട്ട് മറിഞ്ഞ് നാല് മത്സ്യബന്ധന തൊഴിലാളികളെ കാണാതായി. തിങ്കളാഴ്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ 13 പേർ മരിച്ചു. ജമ്മു-കശ്മീരിൽ അതിർത്തി രക്ഷാസേനയിലെ സബ് ഇൻസ്പെക്ടർ പുഴയിൽ മുങ്ങി മരിച്ചെന്ന് സംശയിക്കുന്നതായി സേന വക്താവ് അറിയിച്ചു. തിങ്കളാഴ്ചയോടെ പിൻവാങ്ങുമെന്ന് കരുതിയിരുന്ന മൺസൂൺ ഈ ആഴ്ച അവസാനംവരെ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനകേന്ദ്രം കരുതുന്നത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
