കനത്തപിഴ: ഗതാഗത നിയമം ഉടൻ നടപ്പാക്കില്ലെന്ന് തെലങ്കാനയും
text_fieldsഹൈദരാബാദ്: ഗതാഗത ചട്ട ലംഘനത്തിന് പിഴ കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നിയമം ഉടൻ നടപ്പാക്കേണ്ടതില്ലെന്ന് തെലങ്കാന സർക്കാറും തീരുമാനിച്ചു. മോട്ടോർ വാഹന ഭേദഗതി നിയമം അതേപോലെ നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് സർക്കാറുകൾ അറിയിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങൾ എങ്ങനെയാണ് നിയമം നടപ്പാക്കിയതെന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഗതാഗത, പൊലീസ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഇതിനുശേഷം മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും. സെപ്റ്റംബർ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്.
പിഴ കുത്തനെ കൂട്ടിയത് സാധാരണക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഹരിയാനയിൽ കഴിഞ്ഞ ദിവസം വിവിധ ഗതാഗതചട്ടങ്ങൾ ലംഘിച്ചതിന് ബൈക്ക് യാത്രക്കാരന് 23,000 രൂപ പിഴയിട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
