രാജ്യത്തെ ഏറ്റവും ചൂട് കൂടിയ 10 നഗരങ്ങൾ ഏതൊക്കെ?
text_fieldsന്യൂഡൽഹി: അടുത്ത മൂന്ന് ദിവസങ്ങളിൽ രാജ്യത്തെ പല ഇടങ്ങളിലും കടുത്ത ചൂടിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. നിലവിൽ ഡൽഹിയിൽ റെഡ് അലർട്ടാണ്. ഡൽഹിയിലെ ചൊവ്വാഴ്ചത്തെ കൂടിയ താപനില 46 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പശ്ചിമ രാജസ്ഥാന്‍റെ മിക്ക ഭാഗങ്ങളിലും, പഞ്ചാബിന്‍റെ പല ഭാഗങ്ങളിലും, ഹരിയാന, ചണ്ഡീഗഢ്,ഡൽഹി, കിഴക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശിന്‍റെ ചില ഭാഗങ്ങൾ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ ഏറ്റവും ചൂടേറിയ സ്ഥലങ്ങൾ
- രാജസ്ഥാനിലെ ഫലോഡിയിൽ 49.4 ഡിഗ്രി താപനില രേഖപ്പെടുത്തി.
- ഡൽഹിയിലെ മുങ്കേഷ്പൂരിൽ താപനില 48.8 ഡിഗ്രിയായി ഉയർന്നു.
- മധ്യപ്രദേശിലെ നിവാരിയിൽ 48.7 ഡിഗ്രി സെൽഷ്യസ് ആണ് കൂടിയ താപനില.
- ഗുജറാത്തിലെ കാണ്ട്‌ലയിൽ 45.3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു.
- പഞ്ചാബിലെ ഭട്ടിൻഡയിൽ 48.4 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില
- ഉത്തർപ്രദേശിലെ ഝാൻസിയിൽ 47 ഡിഗ്രിയാണ് ഉയർന്ന താപനില.
- ഛത്തീസ്ഗഡിലെ റായ്പൂരിൽ 45 ഡിഗ്രിയാണ് ഉയർന്ന താപനില.
- മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 44 ഡിഗ്രിയാണ് ഉയർന്ന താപനില.
- ഹിമാചൽ പ്രദേശിലെ ഉനയിൽ 44 ഡിഗ്രിയാണ് ഉയർന്ന താപനില.
- ജമ്മു കശ്മീരിലെ ഭദെർവയിൽ പരമാവധി താപനില 32 ഡിഗ്രി രേഖപ്പെടുത്തുന്നു.
മെയ് അവസാനത്തോടെ രാജസ്ഥാനിൽ താപനിലയിൽ 3-5 ഡിഗ്രി സെൽഷ്യസിന്‍റെ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി രാജസ്ഥാൻ കാലാവസ്ഥാ കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ അടുത്ത 48 മണിക്കൂർ സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം തുടരാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

