Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅത്യുഷ്​ണതരംഗം:...

അത്യുഷ്​ണതരംഗം: രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ റെഡ്​ അലർട്ട്​

text_fields
bookmark_border
heat-26-05-2020
cancel
camera_altRepresentative Image

ന്യൂഡൽഹി: അത്യുഷ്​ണ തരംഗത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ വിധർഭയിലും കിഴക്ക്​-പടിഞ്ഞാറൻ മധ്യപ്ര​േദശിലും റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു. നാഗ്​പൂരിൽ ചൊവ്വാഴ്​ച ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസാണ്​ രേഖപ്പെടുത്തിയത്​. 

വിധർഭയിൽ അടുത്ത മൂന്ന്​ ദിവസത്തേക്കാണ്​ റെഡ്​ അലർട്ട്​. അഞ്ചാമത്തെ ദിവസം തൊട്ട്​ താപനില കുറഞ്ഞേക്കുമെന്നും കരുതുന്നു. ഛത്തീസ്​ഗഢിൽ രണ്ട്​ ദിവസത്തേക്ക്​ ഒാറഞ്ച്​ അലർട്ടും​ പ്രഖ്യാപിച്ചിട്ടുണ്ട്​. രാജ്യത്തി​​​െൻറ വടക്കു പടിഞ്ഞാറൻ, മധ്യ ഭാഗങ്ങളിൽ ചൊവ്വാഴ്​ച ഉഷ്​ണതരംഗം കനക്കുമെന്നാണ്​ കരുതുന്നതെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വാരം അവസാനത്തോടെ ഉഷ്​ണം കുറഞ്ഞേക്കും. കേരളത്തിൽ ജൂൺ ആദ്യ വാരത്തോടെ മൺസൂൺ എത്തുമെന്നും അറിയിപ്പുണ്ട്​. 

‘ഹരിയാന, ചണ്ഡിഗഢ്​, ഡൽഹി, ഉത്തർപ്രദേശ്​, മധ്യപ്രദേശി​​​െൻറ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മെയ്​ 28 വരെ ഉഷ്​ണതരംഗം തുടരാനും മെയ്​ 26ന്​ കഠിനമാകാനും സാധ്യതയുണ്ട്​’ -കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ട്വീറ്റ്​ ചെയ്​തു. 

വലിയ പ്രദേശങ്ങളിൽ ഉയർന്ന താപനില തുടർച്ചയായി രണ്ട്​ ദിവസം 45 ഡിഗ്രി സെൽഷ്യസിൽ തുടർന്നാലാണ്​ ഉഷ്​ണ തരംഗം പ്രഖ്യാപിക്കുക. എന്നാൽ ഡൽഹി പോലുള്ള ചെറിയ പ്രദേശങ്ങളിൽ ഒരു ദിവസം തന്നെ  താപനില 45 ഡിഗ്രി സെൽഷ്യസിലേക്ക്​ എത്തിയാൽ ഉഷ്​ണ തരംഗം പ്രഖ്യാപിക്കും. ഡൽഹിയിൽ തിങ്കളാഴ്​ച ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസ്​ ആയിരുന്നു. 

ഡൽഹിയിൽ അടുത്ത ​െവള്ളി, ശനി ദിവസങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ്​ വീശാൻ സാധ്യതയുണ്ടെന്ന്​ മേഖല കാലാവസ്ഥ പ്രവചന വിഭാഗം തലവൻ കുൽദീപ്​ ശ്രീവാസ്​തവ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsIMDheatwave
News Summary - Heatwave to reach peak intensity in north, central India -india news
Next Story