Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യ തലസ്ഥാനം...

രാജ്യ തലസ്ഥാനം ​​വിയർത്തൊഴുകുന്നു; ചുവപ്പ്​ അലർട്ട്​ പ്രഖ്യാപിച്ചു

text_fields
bookmark_border
delhi-heat
cancel

ന്യൂഡൽഹി: രാജ്യത്തിൻെറ തലസ്ഥാന നഗരി ഉൾപ്പെടെ ഉത്തരേന്ത്യ ആകമാനം ചുട്ടുപൊള്ളുകയാണ്​. അന്തരീക്ഷതാപം കൂടിയതോടെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്​ ഡൽഹിയിൽ ചുവപ്പ്​ അലർട്ട്​ പ്രഖ്യാപിച്ചിരിക്കുകയാണ്​. വ്യാഴാഴ്​ച 46.8 ഡിഗ്രി സെൽഷ്യസും വെള്ളിയാഴ്​ച 44.8 ഡിഗ്രി സെൽഷ്യസുമായിരുന്നു ഡൽഹിയിലെ ചൂട്​.

ശനിയാഴ്​ച കൂടിയ​ താപനില​ 45 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 29​ ഡിഗ്രി സെൽഷ്യസും ആവുമെന്നാണ്​ കരുതുന്നത്​. ഡൽഹിയിലെ പല ഭാഗങ്ങളിലും ഉഷ്​ണ തരംഗമുണ്ടെന്നും ചില ഒറ്റപ്പെട്ട ഭാഗങ്ങളിൽ തീവ്ര ഉഷ്​ണ തരംഗം റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ്​ വ്യക്തമാക്കി.

വലിയ പ്രദേശങ്ങളിൽ രണ്ട്​ ദിവസങ്ങളിൽ തുടർച്ചയായി പരമാവധി 45 ഡിഗ്രി സെൽഷ്യസ്​ താപനില റി​േപ്പാർട്ട്​ ചെയ്യപ്പെട്ടാലാണ് സാധാരണയായി​ ഉഷ്​ണ തരംഗമായി പ്രഖ്യാപിക്കുക. 47 ഡിഗ്രി സെൽഷ്യസ്​ താപനിലയാണ്​ റി​േപ്പാർട്ട്​ ചെയ്യപ്പെടുന്നതെങ്കിൽ തീവ്ര ഉഷ്ണ തരംഗമായും പ്രഖ്യാപിക്കും.

തിങ്കൾ മുതൽ ചൊവ്വ വരെ ഉഷ്​ണ തരംഗം കൂടിയ അളവിലായിരിക്കുമെന്നാണ്​ സൂചന. ചൂട്​ കൂടുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരിയിൽ താമസിക്കുന്നവർ വീടിനുള്ളിൽ നിന്ന്​ പുറത്തിറങ്ങുന്നത്​​ കുറക്കണമെന്ന്​ കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heat wavemalayalam newsred-colour alertNCR
News Summary - Heat wave; red-colour alert issued in Delhi-NCR -india news
Next Story