Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിൽ നിന്ന്​...

കോവിഡിൽ നിന്ന്​ ജീവിതത്തിലേക്കുള്ള തിരിച്ച്​ വരവ്​ സ്വപ്​നം ​കണ്ടവരാണ്​ ഗുജറാത്തിൽ എരിഞ്ഞൊടുങ്ങിയത്​

text_fields
bookmark_border
കോവിഡിൽ നിന്ന്​ ജീവിതത്തിലേക്കുള്ള തിരിച്ച്​ വരവ്​ സ്വപ്​നം ​കണ്ടവരാണ്​ ഗുജറാത്തിൽ എരിഞ്ഞൊടുങ്ങിയത്​
cancel
camera_altതീപിടിച്ച ആശുപത്രിയിൽ നിന്നുള്ള കാഴ്​ച

അഹമ്മദാബാദ്​: കോവിഡിൽ നിന്ന്​ ജീവിതത്തിലേക്കുള്ള തിരിച്ച്​ വരവി​െൻറ പ്രതീക്ഷയിലായിരുന്ന മനുഷ്യരാണ്​ ​ഗുജറാത്തിലെ ആശുപത്രിയിൽ വെന്ത്​ മരിച്ചത്​.

കോവിഡ്​ ബാധിതരുടെ എണ്ണം റോക്കറ്റ്​ പോ​ലെ ഉയരുകയാണ്​​ ഗുജറാത്തിൽ. ഓക്​സിജൻ സിലിണ്ടറുകളുടെ ക്ഷാമത്തിനൊപ്പം അവശ്യത്തിന്​ കിടക്കകളുമില്ലാത്ത സാഹചര്യവും നിലനിൽക്കു​ന്നു. ഈ ഒരു സാഹചര്യത്തിലും ആശുപത്രികളിൽ പ്രവേശിക്കാൻ ഭാഗ്യം കിട്ടിയ മനുഷ്യരിൽ 18 ​പേർക്കാണ്​ ഭാറൂച്ചിലെ പട്ടേൽ വെൽഫെയർ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്​ടമായത്​.

ആശുപത്രിയിൽ അഡ്​മിറ്റ്​ ചെയ്​തവരൊക്കെ ജീവിതത്തിലേക്കുള്ള തിരിച്ച്​ വരവ്​ സ്വപ്​നം കണ്ടിരുന്നിരിക്കണം. അവർക്ക്​ മേലാണ്​ നിർഭാഗ്യത്തി​െൻറ കനലുകൾ കത്തിക്കയറിയത്​. തീപിടുത്തത്തിൽ വെന്തും ശ്വാസംമുട്ടിയുമാണ്​ മിക്കവരും മരിച്ചത്​. തീ പിടുത്തമറിഞ്ഞ്​ ഓടിക്കൂടിയവരും അഗ്​നിശമനസേനാംഗങ്ങളും ചേർന്ന്​ 50 ഓളം പേരെ രക്ഷിച്ചത്​ ദുരന്തത്തി​െൻറ വ്യാപ്​തി കുറച്ചു.

തീ പിടിച്ച്​ കരിഞ്ഞുപോയ മനുഷ്യരെയാണ്​ ആശുപത്രിക്കുള്ളിൽ കാണാനായതെന്നാണ്​ രക്ഷാപ്രവർത്തകർ പറയുന്നത്​. ചിലർ സ്​ട്രെച്ചറുകളിലാണെങ്കിൽ മറ്റ്​ ചിലർ കിടക്കകളിലാണ്​ മരിച്ചു കിടന്നത്​. ശവശരീര ഭാഗങ്ങൾ ചിതറിയ കാഴ്​ചയായിരുന്നു​ എങ്ങും.

രൂക്ഷമായ തീയിൽ ഐ.സി.യു വാർഡ് പൂർണമായി കത്തിക്കഴിഞ്ഞു. വെൻറി​ലേറ്ററുകളും മരുന്നുകളും കിടക്കകളും എല്ലാം ചാരമായി മാറിയെന്ന് ദൃക്‌സാക്ഷികൾ പറയ​ുന്നു.

പൂർണമായി കത്തിക്കരിഞ്ഞവരെ തിരിച്ചറിയാൻ ബന്ധുക്കൾ ഏറെ കഷ്​ടപ്പെടുന്ന കാഴ്​ച ഭീകരമായിരുന്നുവെന്ന്​ രക്ഷാപ്രവർത്തകർ പറയുന്നു. തീപിടുത്തം നടന്നയുടനെ തന്നെ രക്ഷാപ്രവർത്തനം തുടങ്ങാൻ കഴിഞ്ഞത്​ അപകടത്തി​െൻറ വ്യാപ്​തി കുറച്ചുവെന്ന്​ പൊലീസ്​ പറഞ്ഞു. ജീവൻ തിരിച്ച്​ കിട്ടിയ കോവിഡ്​ രോഗികളിൽ പലരും തനിക്കൊപ്പമുണ്ടായിരുന്നവരെ തിരയുന്നത്​ കാണാമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ​

കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഗുജറാത്തില്‍ മരണം കുത്തനെ കൂടിയതിനെ തുടർന്ന്​ ശ്‌മശാനങ്ങളിൽ ഒഴിവില്ലാത്ത സാഹചര്യമാണ്​. കോവിഡിനെ കൈകാര്യം ചെയ്യാനായി സംസ്ഥാനം സ്വീകരിക്കുന്ന നടപടികളില്‍ ഗുജറാത്ത് ഹൈകോടതിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലെന്നും ചികിത്സ ലഭിക്കാതെ രോഗികള്‍ ആശുപത്രിക്ക് പുറത്ത് മരിച്ചുവീഴുന്നത്​ ദു:ഖമുണ്ടാക്കുന്നുവെന്നും നിരീക്ഷിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujarathospital​Covid 19
News Summary - Heart-breaking scenes outside Gujarat hospital
Next Story