ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ തുടങ്ങി
text_fieldsന്യൂഡൽഹി: ഡൽഹി കലാപകേസിൽ പ്രതിചേർക്കപ്പെട്ട് നാല് വർഷത്തിലധികമായി സ്ഥിര ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുന്ന ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഉമർഖാലിദിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി ഹൈകോടതി വാദം കേൾക്കൽ ആരംഭിച്ചു.
നിരവധി തവണ മാറ്റിവെച്ച ജാമ്യാപേക്ഷ വ്യാഴാഴ്ചയാണ് ഹൈകോടതി ആദ്യമായി പരിഗണിച്ചത്. കേസിൽ പ്രഥമദൃഷ്ട്യ തെളിവില്ലെന്നും നാല് വർഷവും അഞ്ചുമാസവും ജയിലിൽ കഴിഞ്ഞ ഉമർഖാലിദിന് ജാമ്യത്തിന് അർഹതയുണ്ടെന്നും അഭിഭാഷകൻ വാദിച്ചു. പൗരത്വ ഭേദഗതി ബിൽ വിരുദ്ധ പ്രതിഷേധം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളൊന്നും ഉമർ ഖാലിദ് വാട്സ്ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടില്ല.
ഒരു ഗ്രൂപ്പിൽ അംഗമാകുന്നത് കുറ്റം ചെയ്തു എന്നതിന്റെ തെളിവല്ല. ഗ്രൂപ്പുണ്ടാക്കിയതും ഉമറല്ലെന്നും വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി കലാപത്തിന് പ്രേരിപ്പിച്ചുവെന്ന പൊലീസ് ആരോപണത്തിന് മറുപടിയായി അഭിഭാഷകൻ വാദിച്ചു. കേസിൽ മാർച്ച് നാലിന് വീണ്ടും വാദം കേൾക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.