പണം നൽകിയില്ല, ശശികല വിതരണം ചെയ്ത കേൾവി സഹായ ഉപകരണങ്ങൾ കമ്പനി തിരിച്ചെടുത്തു
text_fieldsചെന്നൈ: ബധിരവിദ്യാർഥികൾക്കായി വി.െക ശശികല നൽകിയ കേൾവി സഹായ ഉപകരണങ്ങൾ കമ്പനി തിരിച്ചെടുത്തു. പണം നൽകിയില്ലെന്ന് ആരോപിച്ചാണ് അവ തിരിച്ചടുത്തത്. ഡോ.എം.ജി.ആർ സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡിലെ കുട്ടികൾക്കാണ് ഉപകരണങ്ങൾ ശശികല ദാനം ചെയ്തത്. എന്നാൽ ഉപകരണം വിതരണം ചെയ്തതിെൻറ തൊട്ടടുത്ത ദിവസം തന്നെ കമ്പനി അധികൃതർ അത് തിരിച്ചെടുത്തു. സംഭവം നടന്ന് ആറുമാസമായിട്ടും തുക അടച്ച് ഉപകരണം കുട്ടികൾക്ക് തന്നെ നൽകാൻ ഇതുവരെ പാർട്ടി ഭാരവാഹികളോ ശശികലയോ നടപടികൾ എടുത്തിട്ടില്ല.
ശശികലയുടെ ആവശ്യപ്രകാരം ജനുവരി 17ന് നടന്ന എം.ജി.ആറിെൻറ 100ാം ജൻമവാർഷികത്തിലായിരുന്നു ഉപകരണങ്ങൾ വിതരണം ചെയ്തത്. പണം അവർ തരുമെന്ന് കരുതി. എന്നാൽ അതുണ്ടായില്ല. അതിനാലാണ് തിരിച്ചെടുത്തത്. സംഭവം നടന്ന് മാസങ്ങൾ ഏറെയായി. ഇതു വരെ പണം തന്നിട്ടില്ലെന്നും കമ്പനി അധികൃതർ സി.എൻ.എൻ ന്യൂസ് 18നോട് പറഞ്ഞു.
ഒരോ ഉപകരണത്തിനും 7,400 രൂപ വില വരുന്ന 245 ഹിയിറിംഗ് എയിഡ് കിറ്റുകളാണ് വാങ്ങിയിരുന്നത്. 18.13 ലക്ഷം രൂപയാണ് മൊത്തം ക്വേട്ടഷൻ തുക. ഹിയറിംഗ് എയിഡുനു വേണ്ടി സ്കൂളിന് 10 ലക്ഷം രൂപയുെട ചെക്കും നൽകിയിരുന്നു. എന്നാൽ ഒപ്പ് യോജിക്കുന്നിെല്ലന്ന കാരണം കാണിച്ച് ചെക്കും തിരിച്ചു വന്നു. പൊയസ് ഗാർഡനിൽ സംഭവം അറിയിച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായില്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ പാർട്ടി വൃത്തങ്ങൾ തയാറായില്ല.