Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
health workers fight
cancel
Homechevron_rightNewschevron_rightIndiachevron_right500 രൂപ കൈക്കൂലിക്കായി...

500 രൂപ കൈക്കൂലിക്കായി ആരോഗ്യ പ്രവർത്തകരുടെ അടിപിടി; വിഡിയോ വൈറൽ

text_fields
bookmark_border

പട്​ന: ബിഹാറിൽ 500 രൂപ കൈക്കൂലി നൽകുന്നത്​ സംബന്ധിച്ചുണ്ടായ അടിപിടിയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ജാമുയി ജില്ലയിലെ ലക്ഷ്മിപുർ ബ്ലോക്കിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ്​ സംഭവം.

വിഡിയോയിൽ രണ്ട്​ സ്ത്രീകൾ പരസ്പരം മുടിയിൽ പിടിച്ച്​ വലിക്കുന്നതും അടികൂടുന്നതും കാണാം. ഒരു സ്ത്രീ ചെരുപ്പൂരി അടിക്കാനും ശ്രമിക്കുന്നുണ്ട്​. ആശുപ്രതിയിലുണ്ടായിരുന്ന ഒരാൾ ഇവരെ പിടിച്ചുവെക്കുകയായിരുനു.

നവജാത ശിശുവിന്​ ബി.സി.ജി വാക്സിൻ നൽകാനാണ്​ കൈക്കൂലി ആവശ്യപ്പെട്ടത്​. ആശാ വർക്കർ റിന്‍റു കുമാരി കുഞ്ഞിന്​ ബി.സി.ജി വാക്‌സിൻ നൽകാനായി ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫായ (എ.എൻ.എം) രഞ്ജന കുമാരിയുടെ അടുത്ത്​ കൊണ്ടുപോയി.

ശിശുക്കളിൽ ക്ഷയരോഗം തടയാൻ നൽകുന്ന വാക്സിനാണ്​ ബി.സി.ജി. വാക്സിൻ നൽകുന്നതിന് രഞ്ജന 500 രൂപ ആവശ്യപ്പെട്ടതോടെ വഴക്കുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു.

പ്രസവ വാർഡിന് സമീപമാണ്​ രണ്ട് ആരോഗ്യ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്​. സംഭവത്തെക്കുറിച്ച്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, നടപടി എടുത്തിട്ടില്ല.

ഈ മാസം ആദ്യം ജാമുയിയിലെ ഒരു ആശുപത്രി ജീവനക്കാരൻ ഓക്‌സിലറി നഴ്‌സിനെയും മിഡ്‌വൈഫിനെയും ആക്രമിക്കുന്നതിന്‍റെ വീഡിയോയും വൈറലായിരുന്നു. ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്‍റെ മുന്നണി പോരാളികളാണ്​ എ.എൻ.എമ്മുമാർ. വിദൂര പ്രദേശങ്ങളിലേക്ക്​ മെഡിക്കൽ സേവനങ്ങൾ എത്തിക്കുന്നതിൽ ഇവർ നിർണായക പങ്ക് വഹിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bribeHealth workers
News Summary - Health workers beat up for Rs 500 bribe; Video goes viral
Next Story