Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരോഗ്യപ്രവർത്തകർക്ക്​...

ആരോഗ്യപ്രവർത്തകർക്ക്​ സംശയം; ചൈനീസ്​ സുരക്ഷ വസ്​ത്രം ഉപയോഗിക്കില്ലെന്ന്​ ആസാം

text_fields
bookmark_border
ppe-kit
cancel

ഗുവാഹട്ടി: ഇൗ ആഴ്​ച ചൈനയിൽനിന്നും ഇറക്കുമതി ചെയ്​ത പി.പി.ഇ കിറ്റുകൾ (സുരക്ഷ വസ്​ത്രം) കോവിഡ്​ 19 വൈറസ്​ പ്രതിരേ ാധ പ്രവർത്തനങ്ങൾക്ക്​ ഉപയോഗിക്കില്ലെന്ന്​ ആസാം സർക്കാർ. വാർത്തകളുടെ അടിസ്ഥാനത്തിൽ ഒരു വിഭാം ആരോഗ്യപ്രവർത്തകർ കിറ്റുകളുടെ ഗുണനിലവാരത്തി​​െൻറയും കാര്യക്ഷമതയുടേയും കാര്യത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ്​ തീരുമാനമെടുത്തതെന്ന്​ ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ പറഞ്ഞു.

നമ്മുടെ ​ൈകയ്യിൽ നിലവിൽ രണ്ട്​ ലക്ഷം പി.പി.ഇ കിറ്റുകൾ ഉണ്ട്​. അതിൽ ഒന്നര ലക്ഷം ഉപയോഗിക്കും. ഗുവാഹട്ടിയിലെ വിതരണക്കാരനോട്​ 50,000 ചൈനീസ്​ പി.പി.ഇ കിറ്റുകൾ ഗോഡൗണിൽ സൂക്ഷിക്കാൻ പറഞ്ഞിട്ടുണ്ട്​. ഗുണനിലവാര പരിശോധനക്ക്​ ശേഷം ആവശ്യമുണ്ടെങ്കിൽ മാത്രം സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത്​ ചൈനയിൽനിന്ന്​ ആദ്യമായി പി.പി.ഇ കിറ്റുകൾ ഇറക്കുമതി ചെയ്​തത്​ ആസാമാണ്​. ആരോഗ്യമന്ത്രി നേരിട്ട്​ പോയായിരുന്നു കിറ്റുകൾ സ്വീകരിച്ചത്​.

ചില മാധ്യമങ്ങൾ ചൈനയിൽനിന്നും വന്ന 50,000 കിറ്റുകൾ ഗുണനിലവാരം ഇല്ലാത്തതാണെന്ന്​ വാർത്ത നൽകി. അതോടെ നമ്മുടെ ആരോഗ്യ രംഗത്ത്​ പ്രവർത്തിക്കുന്നവർക്ക്​ അവ ഉപയോഗിക്കാൻ ധൈര്യമില്ലാതായി. അവരെ ഇൗ സാഹചര്യത്തിൽ ബുദ്ധിമുട്ടിക്കാൻ കഴിയില്ല -ഹിമാന്ത ബിശ്വ ശർമ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19PPE kitppe kit from china
News Summary - Health Workers Anxious, Wont Use Chinese Kits Assam-india news
Next Story