Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rajesh Bhushan
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്തെ കോവിഡ്​...

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ ഉയർന്നു; പരിശോധന വർധിപ്പിച്ചു -ആരോഗ്യ മന്ത്രാലയം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ രോഗമുക്തി നിരക്ക്​ ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 29.70 ലക്ഷം പേർ ഇതുവരെ കോവിഡിൽനിന്ന്​ മുക്തി നേടി. ഇത്​ ചികിത്സയലുള്ളവരുടേതിനേക്കാൾ 3.5 മടങ്ങ്​ കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ കോവിഡ്​ പരിശോധനകളുടെ എണ്ണവും ഉയർത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. ഒറ്റദിവസം 68,584 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ്​ ഭൂഷൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്തെ കോവിഡ്​ ബാധിതരിൽ 62 ശതമാനവും ഉത്തർപ്രദേശ്​, കർണാടക, ആന്ധ്ര പ്രദേശ്​, മഹാരാഷ്​ട്ര എന്നീ അഞ്ചു സംസ്​ഥാനങ്ങളിലാണ്​. കോവിഡ്​ ബാധിച്ച്​ മരിച്ചവരിൽ 70 ശതമാനവും ആന്ധ്രപ്രദേശ്​, ഡൽഹി, കർണാടക, മഹാരാഷ്​ട്ര, തമിഴ്​നാട്​ എന്നീ സംസ്​ഥാനങ്ങളിലാ​െണന്നും പറയുന്നു. കഴിഞ്ഞ ഒരാഴ്​ചയായി ഇൗ സംസ്​ഥാനങ്ങളിൽ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവ്​ വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ്​ 19​െൻറ സാഹചര്യത്തിൽ പൊതു പരീക്ഷകൾക്കായി തയാറെടുക്കുന്ന എല്ലാവരും കർശനമായി കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കണമെന്ന്​ ആരോഗ്യ സെക്രട്ടറി നിർദേശിച്ചു. മാസ്​ക്​ കൃത്യമായി ധരിക്കണം. കൈകൾ ഇടക്കിടെ കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച്​ വൃത്തിയാക്കുകയും ചെയ്യണം -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona virusCOVID RECOVERY RATE​Covid 19Rajesh Bhushan
News Summary - Health Ministry says Number of recovered Covid cases is 3.5 times more than active cases
Next Story