രാജ്യത്ത് അതിതീവ്ര കോവിഡ് ബാധിച്ചവരുടെ എണ്ണം 38 ആയി
text_fieldsന്യൂഡൽഹി: യു.കെയിൽ റിപ്പോർട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ഇന്ത്യയിൽ സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്തവരെല്ലാം ഐസൊലേഷനിൽ കഴിയുകയാണെന്നും ഇവരുടെ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തുകയാണെന്നും മന്ത്രാലയം അറിയിച്ചു. സഹയാത്രികരെയും കുടുംബാംഗങ്ങളെയും സമ്പർക്കവിലക്കിലാക്കിയിട്ടുണ്ട്.
സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും സംസ്ഥാനങ്ങൾക്ക് യഥാസമയം നിർദേശങ്ങൾ നൽകുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ന്യൂഡൽഹിയിലെ നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിൽ നടത്തിയ പരിശോധനയിലാണ് എട്ട് പേർക്ക് പുതിയ വൈറസ് സ്ഥിരീകരിച്ചത്. ഡൽഹിയിലെ തന്നെ ഐ.ജി.ഐ.ബിയിലാണ് 11 പേർക്ക് സ്ഥിരീകരിച്ചത്. പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ച് പേർക്ക് സ്ഥിരീകരിച്ചു. ബംഗളൂരുവിലെ നിംഹാൻസിലാണ് 10 പേർക്ക് സ്ഥിരീകരിച്ചത്.
യു.കെയിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അങ്ങോട്ടേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇത് പുനസ്ഥാപിച്ചത്. 70 ശതമാനം വ്യാപനശേഷിയുള്ളതാണ് പുതിയ വൈറസ്.
ഇന്ന് കേരളത്തിലും ആറ് പേർക്ക് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം വിദേശത്ത് നിന്ന് എത്തിയവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

