Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാടക ഗർഭം...

വാടക ഗർഭം ധരിക്കുന്നവർക്ക് മൂന്ന് വർഷത്തെ ഇൻഷുറൻസ് - ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ വ്യവസ്ഥകൾ

text_fields
bookmark_border
വാടക ഗർഭം ധരിക്കുന്നവർക്ക് മൂന്ന് വർഷത്തെ ഇൻഷുറൻസ് - ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ വ്യവസ്ഥകൾ
cancel
Listen to this Article

ന്യൂഡൽഹി: വാടക ഗർഭധാരണത്തിന് തയാറാകുന്ന സ്ത്രീക്ക് ഇത് ആവശ്യപ്പെടുന്ന ദമ്പതികൾ 36 മാസത്തെ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ വാടക ഗർഭധാരണ (സറഗസി) ചട്ടങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗർഭകലായളവിലോ പ്രസവ ശേഷമോ സംഭവിച്ചേക്കാവുന്ന മുഴുവൻ സങ്കീർണതകളും പരിഗണിക്കുന്ന, അംഗീകൃത കമ്പനിയുടേത് ആയിരിക്കണം ഇൻഷുറൻസെന്നും ചട്ടങ്ങളിൽ പറയുന്നു.

മാത്രമല്ല, വാടക ഗർഭധാരണ ശ്രമം ഒരു സ്ത്രീയിൽ മൂന്ന് തവണയിൽ കൂടുതൽ നടത്താൻ പാടില്ലെന്നും ആരോഗ്യ മന്ത്രാലയം ഇപ്പോൾ വിജ്ഞാപനം ചെയ്ത ചട്ടം പറയുന്നു. 1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്‌ട് അനുസരിച്ച് വാടക ഗർഭധാരണം സ്വീകരിച്ച സ്ത്രീക്ക് ഗർഭച്ഛിദ്രത്തിന് അനുവാദമുണ്ട്.

വാടക ഗർഭധാരണം ആവശ്യമുള്ള ദമ്പതികൾ കലക്ടർക്കോ ജുഡീഷ്യൽ മജിസ്ട്രേട്ടിനോ മുന്നിൽ സത്യവാങ്മൂലം നൽകണം, സറഗസി ക്ലിനിക്കിൽ രജിസ്റ്റർ ചെയ്യാൻ നടപടിക്രമം പാലിക്കണം, 2 ലക്ഷം രൂപ അപേക്ഷാ ഫീസ് നൽകണം തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.

ഗർഭപാത്രം ഇല്ലാത്ത സ്ത്രീകൾ, അസാധാരണമായ ഗർഭപാത്രമുള്ളവർ, ഗർഭധാരണം സാധ്യമല്ലാത്ത ഏതെങ്കിലും അസുഖം ഉള്ളവർ, ഗൈനക്കോളജിക്കൽ ക്യാൻസറോ മറ്റേതെങ്കിലും രോഗാവസ്ഥയോ കാരണം ഗർഭപാത്രം നീക്കിയവർ, ഗർഭധാരണം ജീവന് ഭീഷണിയാകുന്ന അവസ്ഥയിലുള്ളവർ തുടങ്ങിയവർക്ക് വാടക ഗർഭധാരണം തെരഞ്ഞെടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PregnancyHealth InsuranceSurrogacy
News Summary - Health Ministry Notifies Surrogacy Rules
Next Story