Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജിം, യോഗ കേന്ദ്രങ്ങൾ അഞ്ചു​മുതൽ തുറക്കാം; കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗനിർദേശം പുറത്തിറക്കി
cancel
Homechevron_rightNewschevron_rightIndiachevron_rightജിം, യോഗ കേന്ദ്രങ്ങൾ...

ജിം, യോഗ കേന്ദ്രങ്ങൾ അഞ്ചു​മുതൽ തുറക്കാം; കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗനിർദേശം പുറത്തിറക്കി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ ആഗസ്​റ്റ്​ അഞ്ചുമുതൽ യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറക്കുന്നതി​െൻറ മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ക​​ണ്ടെയ്​​ൻമെൻറ്​ സോണുകൾക്ക്​ പുറത്തുമാത്രമാണ്​ ഇവ തുറക്കാൻ അനുമതി. 65 വയസിന്​ മുകളിലുള്ളവർ, മറ്റു അസുഖബാധിതർ, ഗർഭിണികൾ, 10 വയസിൽ താഴെയുള്ള കുട്ടികൾ എന്നിവരെ അടച്ചിട്ട സ്​ഥലങ്ങളിലെ ജിമ്മുകളിൽ ​പ്രവേശിപ്പിക്കില്ല.

വ്യക്തികൾ തമ്മിൽ ആറടി സാമൂഹിക അകലം പാലിക്കണം. മാസ്​ക്​ നിർബന്ധമായും ധരിക്കണം. കട്ടികൂടിയതോ, എൻ 95 തുടങ്ങിയ മാസ്​കുകൾ​ ധരിക്കുന്നതോ​ വ്യായാമത്തിനിടയിൽ ശ്വാസതടസ്സത്തിനിടയാക്കും, അതിനാൽ ഒരു പാളി മാത്രമുള്ള മുഖാവരണം ധരിക്കാം.

ഇടക്കിടെ കൈകൾ സാനിറ്റൈസർ/സോപ്പ്​ എന്നിവ ഉപയോഗിച്ച്​ വൃത്തിയാക്കാൻ നിർദേശം നൽകണം. കോവിഡ്​ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കുകയും ഉപയോഗശേഷം ടിഷ്യൂ, തൂവാല തുടങ്ങിയ കൃത്യമായി ഒഴിവാക്കുകയും വേണം. എന്തെങ്കിലും രോഗലക്ഷണമുള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health ministryLockdownUnlockyoga institutesgyms​Covid 19
News Summary - Health ministry issues guidelines for yoga institutes and gyms
Next Story