Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗർഭിണികൾക്കും കോവിഡ്​...

ഗർഭിണികൾക്കും കോവിഡ്​ വാക്​സിൻ: ആരോഗ്യ മ​ന്ത്രാലയം മാർഗനിർദേശങ്ങൾ ഇവയാണ്​...

text_fields
bookmark_border
pregnent-women-vaccination
cancel
camera_alt

representational image

ന്യൂഡൽഹി: ഗർഭിണികളും കോവിഡ്​ വാക്​സി​നേഷന്​ അർഹരാണെന്ന്​ കേന്ദ്ര ആ​രോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുകയാണ്​. ഗർഭകാലത്ത്​ എപ്പോൾ വേണമെങ്കിലും കുത്തിവെപ്പെടുക്കാമെന്നാണ്​ നിർദേശം. ഗർഭകാലത്ത്​ കോവിഡ്​ ബാധിച്ചാലുള്ള ബുദ്ധിമുട്ടുകൾ, വാക്​സിനേഷ​െൻറ ഗുണങ്ങൾ, വാക്​സിനേഷ​െൻറ പാർശ്വഫലങ്ങൾ എന്നിവയെ കുറിച്ച്​ വിശദീകരിക്കുന്ന മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

വാക്​സിനേഷ​െൻറ ഗുണങ്ങൾ മറ്റ്​ ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുമെന്നാണ്​ വിദഗ്​ധ ഉപദേശമെന്ന്​ മന്ത്രാലയം വ്യക്തമാക്കി. ഈ സുപ്രധാന നീക്കത്തിന്​ പിന്നിലുള്ള പ്രധാനപ്പെട്ട നാല്​ കാരണങ്ങൾ ഇതാണ്​.

  • ഗർഭിണികളല്ലാത്തവരെ അപേക്ഷിച്ച്​ ഗർഭിണികൾക്ക്​ കോവിഡ്​ ബാധ മൂലം കടുത്ത അസുഖം വരാൻ സാധ്യതയുണ്ടെന്നാണ്​ നിലവിലെ തെളിവുകൾ സൂചിപ്പിക്കുന്നത്​.
  • കോവിഡ് 19 ബാധിച്ച ഗർഭിണികൾക്ക് മാസം തികയാതെ പ്രസവിക്കാൻ സാധ്യത കൂടുതലാണ്. കൂടാതെ നവജാതശിശുരോഗം ഉൾപ്പെടെയുള്ള മറ്റ് പ്രതികൂല ഗർഭധാരണ സാധ്യതകളും കൂടുതലാണ്.
  • മിക്ക ഗർഭിണികൾക്കും രോഗലക്ഷണം കുറവോ നേരിയ രോഗമോ ഉള്ളവരാണെങ്കിൽ അവരുടെ ആരോഗ്യം അതിവേഗം വഷളാകും. അത്​ ​പ്രസവത്തെ ബാധിക്കുകയും ചെയ്യാം
  • ഗർഭിണികൾക്ക് പ്രതിരോധ കുത്തിവെപ്പ്​ നൽകാനുള്ള ലോകാരോഗ്യ സംഘടനയുടെ ശുപാർശയും മന്ത്രാലയം ഉദ്ധരിക്കുന്നു

വാക്​സിനേഷ​െൻറ പാർശ്വഫലങ്ങൾ എന്തൊക്കെ?

മറ്റുള്ളവരെ പോലെ തന്നെ കോവിഡ്​ വാക്​സിൻ ഗർഭിണികൾക്കും സുരക്ഷയും സംരക്ഷണവും നൽകുമെന്നാണ്​ ആരോഗ്യ മന്ത്രാലയം അടിവരയിട്ട്​ പറയുന്നത്​. നിലവിലെ സാഹചര്യത്തിൽ കോവിഡ് വാക്സിനുകൾ ഗർഭിണിക്കോ ഗർഭസ്ഥ ശിശുവിനോ അപകടമുണ്ടാക്കാൻ സാധ്യതയില്ലെന്ന് വിദഗ്​ധർ വിശ്വസിക്കുന്നുവെന്നാണ്​ മാർഗനിർദേശത്തിൽ പറയുന്നത്​.

ചെറിയ രീതിയിലുള്ള പനി, കുത്തിവെപ്പെടുത്ത സ്​ഥലത്ത്​ വേദന, ഒന്ന്​ രണ്ട്​ ദിവസത്തെ വല്ലായ്​മ എന്നിങ്ങനെ വാക്​സിനെടുത്താൽ സാധാരണയായി കണ്ടുവരുന്ന പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്​. വാക്സിനേഷൻ കഴിഞ്ഞ് 20 ദിവസത്തിനുള്ളിൽ അപൂർവമായ പ്രതികൂല പ്രതികരണത്തിനുള്ള സാധ്യതയുണ്ടെന്ന്​ (1-5 ലക്ഷത്തിൽ ഒന്ന്) അവർ മുന്നറിയിപ്പ്​ നൽകുന്നു. ഇതിന് അടിയന്തിര ശ്രദ്ധ ആവശ്യമാണ്.

എന്തൊക്കെയാണ്​ ആ അപൂർവ ലക്ഷണങ്ങൾ

അടിയന്തിര ശ്രദ്ധ ആവശ്യമായ രോഗലക്ഷണങ്ങൾ ഏതൊക്കെയാണെന്ന്​ ആരോഗ്യമന്ത്രാലയം പട്ടികയാക്കി തിരിച്ചിട്ടുണ്ട്​.

  • ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട്​
  • നെഞ്ചുവേദന
  • കെകാലുകളിൽ തൊടു​േമ്പാൾ വേദന അല്ലെങ്കിൽ നീര്​
  • കുത്തിവെപ്പെടുത്ത ഭാഗത്ത്​ ചെറിയ രീതിയിൽ രക്തസ്രാവം അല്ലെങ്കിൽ ചർമത്തിൽ മുറിവ്
  • ഛർദ്ദിയുമായോ അല്ലാതെയോ ഉള്ള സ്ഥിരമായ വയറുവേദന
  • ഛർദ്ദിയുമായോ അല്ലാതെയോ ഉള്ള കോച്ചിപ്പിടുത്തം
  • കൈകാലുകളുടെയോ അല്ലെങ്കിൽ ശരീരത്തി​െൻറ ഏതെങ്കിലും പ്രത്യേക വശത്തെ ബലഹീനത / പക്ഷാഘാതം
  • നിരന്തരമായ ഛർദ്ദി
  • മങ്ങിയ കാഴ്ച അല്ലെങ്കിൽ കണ്ണുകളിൽ വേദന

വാക്​സിൻ എടുക്കേണ്ടാത്ത ഗർഭിണികൾ

ഗർഭിണികൾക്കുള്ള ദോഷഫലങ്ങൾ സാധാരണ ജനങ്ങൾക്ക് സമാനമാണ്

  • മുമ്പത്തെ ഡോസ്​ സ്വീകരിച്ചപ്പോൾ അലർജിയുള്ളവർ
  • വാക്സിനുകൾ, കുത്തി​െവപ്പുകൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവക്ക്​ അലർജിയുള്ളവർ

കോവിഡ്​ ഭേദമായവർ എന്തുചെയ്യണം?

കോവിഡ്​ ബാധിച്ച്​ 12 ആഴ്​ചകൾക്ക്​ ശേഷമോ രോഗമുക്തി നേടിയ ശേഷം നാല്​ മുതൽ എട്ട്​ ആഴ്​ചകൾക്ക്​ ശേഷ​മോ മാത്രമേ വാക്​സിൻ സ്വീകരിക്കാൻ പാടുള്ളൂവെന്നാണ്​​ നിർദേശം.

മോണോക്ലോണൽ ആൻറിബോഡിയോ കോൺവാലസെൻറ്​ പ്ലാസ്​മ എന്നീ ചികിത്സകൾക്ക്​ വിധേയമായവരോ കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിയുന്നവരോ താൽക്കാലത്തേക്ക്​ വാക്​സിനെടുക്കരുത്​. ഗർഭകാലത്ത്​ കോവിഡ്​ ബാധിതയായാൽ പ്രസവം കഴിഞ്ഞ ​ശേഷം വാക്​സിനെടുക്കാം.

കോവിഡ്​ ഗർഭിണിയെയും ഗർഭസ്ഥ ശിശുവിനെയുമ എ​ങ്ങനെയാണ്​ ബാധിക്കുന്നത്​?

കോവിഡ്​ ബാധിച്ച 90 ശതമാനത്തിന്​ മേൽ ഗർഭിണികളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നാണ്​ ആരോഗ്യ മന്ത്രാലയം പറയുന്നത്​. എന്നാൽ ദ്രുതഗതിയിൽ കുറച്ച് സമയത്തിനുള്ളിൽ ആരോഗ്യ നില വഷളാകാൻ സാധ്യതയുണ്ട്​. ഗർഭകാലത്ത്​ കോവിഡ് പോസിറ്റീവായ യുവതികൾ ജന്മം നൽകിയ 95 ശതമാനത്തിന്​ മുകളിൽ കുഞ്ഞുങ്ങളും നല്ല ആരോഗ്യ നിലയിലായിരുന്നു.

ഗർഭകാലത്ത്​ കോവിഡ്​ പോസിറ്റീവാകുന്നത്​ മാസം തികയാതെ പ്രസവിക്കുന്നതിന്​ കാരണമാകും. ചിലപ്പോൾ നവജാത ശിശുവി​െൻറ ആശുപത്രി വാസത്തിനോ അല്ലെങ്കിൽ മരണത്തിനോ തന്നെ അത്​ കാരണമാകുമെന്നാണ്​ ആരോഗ്യ മന്ത്രാലയം പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health ministryPregnant WomenCOVID vaccinationCovid Vaccine
News Summary - Health Ministry guidelines for Pregnant women's Covid-19 vaccination
Next Story