ഹർഷ് വർധൻ ലോകാരോഗ്യ സംഘടനഎക്സിക്യൂട്ടിവ് ബോർഡ് അധ്യക്ഷൻ
text_fieldsന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് അധ്യക്ഷൻ ആയി ഇന്ത്യയുടെ ആരോഗ്യ മന്ത്രി ഹർഷ് വർധൻ ചുമതലയേറ്റു. കോവിഡ് 19നെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഹർഷ് വർധൻ ജപ്പാനിൽ നിന്നുള്ള ഡോ.ഹിരോകി നകാതമിയുടെ പിൻഗാമിയായാണ് 34 അംഗ ബോർഡിെൻറ അധ്യക്ഷ പദവിയിലെത്തുന്നത്.
കോവിഡിെന പ്രതിരോധിക്കുന്നതിന് ആഗോള തലത്തിൽ സഹകരണം ശക്തിപ്പെടുത്തുമെന്ന് ചുമതലയേറ്റശേഷം അദ്ദേഹം പറഞ്ഞു. മേയ് മുതൽ ആരംഭിക്കുന്ന മൂന്നു വർഷ കാലയളവിലേക്ക് ഇന്ത്യയിൽ നിന്നും പ്രതിനിധിയെ നിശ്ചയിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ- പൂർവ ഏഷ്യ ഗ്രൂപ് തീരുമാനമെടുത്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
