തലയില്ല, യു.പിയിൽ സ്ത്രീയുടെ നഗ്ന മൃതദേഹം കണ്ടെത്തി
text_fieldsലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂർ ജില്ലക്ക് സമീപം ഹൈവേയിൽ നഗ്നയായ നിലയിൽ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. സെപ്റ്റംബർ 11ന് പുലർച്ചെയാണ് കാൺപൂരിനടുത്തുള്ള ഗുജൈനിയിൽ ദേശീയപാതയിൽ മൃതദേഹം കണ്ടെത്തിയത്.
കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്. അപകടമരണത്തിന്‍റെയും കൊലപാതകത്തിന്‍റെയും സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. വലിയ വാഹമനിടിച്ചാകാം മരണം സംഭവിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷനർ രവീന്ദർ കുമാർ പറഞ്ഞു.
ഈ മേഖലയിൽ അടുത്തിടെ മിസ്സിങ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ ബുധനാഴ്ച പുലർച്ചെ ഹൈവേക്ക് സമീപം ഒരു സ്ത്രീ നടക്കുന്നത് കണ്ടതായി റിപ്പോർട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന് വിമർശിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വാർത്തയോട് പ്രതികരിച്ചു.

