Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാളിഘോഷയാത്ര കാണാൻ പോയ യുവാക്കളുടെ തലയില്ലാത്ത മൃതദേഹം കാട്ടിനുള്ളിൽ

text_fields
bookmark_border
forests
cancel
camera_alt

representational image

ലഖ്നോ: ബന്ധുക്കളായ രണ്ട് യുവാക്കളുടെ മൃതദേഹം തലയറുത്ത് മാറ്റിയ നിലയിൽ കാടിനുള്ളിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ രാജ്പുരയിലാണ് ഞെട്ടിക്കുന്ന സംഭവം. ഭൂപേന്ദ്ര കുമാർ(20), ജഗദീഷ്(18) എന്നിവരാണ് മരിച്ചത്. ബുലന്ദ്ഷഹറിൽ നിന്ന് കാണാതായ യുവാക്കളാണിവർ. ഇരുവരുടെയും വീട്ടുകാർ സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.

സേലംപൂരിലെ കൈലവൻ ഗ്രാമത്തിൽ താമസിക്കുന്ന യുവാക്കൾ കാളിഘോഷയാത്ര കാണാനായി രാജ്പുരയിലെത്തുകയും തുടർന്ന് കാണാതാവുകയുമായിരുന്നു. പിന്നീട് ഭൂപേന്ദ്രകുമാറിന്‍റെ പിതാവ് നരേഷ്, തന്‍റെ മകനേയും അനന്തരവനായ ജഗദീഷിനേയും കാണാനില്ലെന്ന് ബുലന്ദ്‌ഷഹറിലെ സേലംപൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.

സംശയം തോന്നിയ ചിലരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ബുലന്ദ്ഷഹർ എസ്.എസ്.പി ശ്ലോക് കുമാർ പറഞ്ഞു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. ക്വട്ടേഷൻ നൽകിയാണ് കൊലപാതകങ്ങൾ നടത്തിയത് എന്നാണ് വിവരം. അറുത്ത്മാറ്റിയ ഇരുവരുടെയും തലകൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ചോദ്യം ചെയ്യലിനായി ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Headless bodies of two missing cousins found in Sambhal forest, heads yet to be recovered
Next Story