ക്ഷമ പരീക്ഷിക്കാനെന്ന പേരിൽ നഴ്സിങ് വിദ്യാർഥികൾക്ക് ലൈംഗികാതിക്രമം; എൻ.ജി.ഒ ഡയറക്ടർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ക്ഷമ പരീക്ഷിക്കാനെന്ന പേരിൽ നഴ്സിങ് വിദ്യാർഥികളെ ലൈംഗികമായി ഉപദ്രവിച്ച ഝാർഖണ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ഡയറക്ടർ അറസ്റ്റിൽ. എൻ.ജി.ഒയുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്ക് നേരെയാണ് അതിക്രമം.
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ബബ്ലൂ എന്ന പർവേസ് ആലമാണ് ക്ഷമ പരീക്ഷിക്കാനെന്ന പേരിൽ വിദ്യാർഥികളെ ചൂഷണം ചെയ്തത്. നിരവധി നഴ്സിങ് വിദ്യാർഥികളെ ലക്ഷ്യംവെച്ചായിരുന്നു അതിക്രമമെന്നും പെൺകുട്ടികൾ പറയുന്നു.
ഡയറക്ടറിൽനിന്നുണ്ടായ ദുരനുഭവം ഒരു സാമൂഹിക പ്രവർത്തകയോട് പെൺകുട്ടികൾ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ സാമൂഹിക പ്രവർത്തകയായ ലക്ഷ്മി ബഖ്ല സംഭവം വിവരിച്ച് ഗവർണർക്ക് കത്തെഴുതുകയായിരുന്നു.
തുടർന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസറുടെ (ബി.ഡി.ഒ) നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഡയറക്ടർക്കെതിരെ നടപടിയെടുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

