ഡൽഹിയെ ചൂഷണം ചെയ്ത കെജ്രിവാൾ തകർക്കപ്പെടുമെന്ന് അൽക ലാംബ
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് അൽക ലാംബ. ഡൽഹിയെ ചൂഷണം ചെയ്തതയാൾ തകർക്കപ്പെടുമെന്ന് അൽക ലാംബ പറഞ്ഞു. കൽക്കാജി മണ്ഡലത്തിൽ ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെയാണ് അൽക ലാംബ മത്സരിക്കുന്നത്.
അതേസമയം, മണ്ഡലത്തിൽ അൽക ലാംബ പിന്നിലാണ്. ബി.ജെ.പി സ്ഥാനാർഥി രമേഷ് ബിദൂരിയാണ് മണ്ഡലത്തിൽ മുന്നേറുന്നത്. എ.എ.പിയുടെ അതിഷിയാണ് രണ്ടാം സ്ഥാനത്ത്. അൽക ലാംബ മൂന്നാമതാണ്.
അതേസമയം, എ.എ.പിയെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ പറഞ്ഞു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് അവരുടെ പ്രസ്താവന. ആം ആദ്മി പാർട്ടിയെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സുപ്രിയ എൻ.ഡി.ടി.വിയോട് പ്രതികരിച്ചു.
ഫലഭൂയിഷ്ഠമായ രാഷ്ട്രീയ കോട്ടകൾ ഞങ്ങൾ അന്വേഷിക്കുകയും അവ കീഴടക്കാൻ ശ്രമിക്കുകയും ചെയ്യും. 15 വർഷമായി കോൺഗ്രസ് അധികാരത്തിലിരുന്ന സ്ഥലമാണ് ഡൽഹി. മികച്ച പ്രചാരണം നടത്തി ഡൽഹിയിൽ ശക്തമായി മത്സരിക്കുകയെന്ന കർത്തവ്യമാണ് തങ്ങൾക്ക് നിർവഹിക്കാനുള്ളതെന്നും സുപ്രിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

