Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right285 കോടിയുടെ...

285 കോടിയുടെ സ്വത്തിനായി വ്യാജ വിൽപത്രം; മകൻ അറസ്റ്റിൽ

text_fields
bookmark_border
285 കോടിയുടെ സ്വത്തിനായി വ്യാജ വിൽപത്രം; മകൻ അറസ്റ്റിൽ
cancel

ന്യൂഡൽഹി: 285 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാനായി മരിച്ച അമ്മയുടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കിയ കേസിൽ ദമ്പതി കളും മകനും അറസ്റ്റിൽ. വ്യവസായി സുനിൽ ഗുപ്ത, ഭാര്യ രാധ, മകൻ അഭിഷേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരൻ വിജയ് ഗുപ്ത നൽകിയ പരാതിയിലാണ് നടപടി. നോയിഡ സെക്ടർ 20 പൊലീസ് മുംബൈയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

2011 മാർച്ച് ഏഴിന് മുംബൈയിൽ വെച്ച് ഇവരുടെ അമ്മ മരണപ്പെട്ടിരുന്നു. ഏഴു ദിവസം കഴിഞ്ഞ് മാർച്ച് 14ന് മുംബൈയിലെ സബ് രജിസ്ട്രാർ ഓഫീസിൽ സുനിൽ അമ്മയുടെ പേരിൽ വ്യാജ വിൽപത്രം സമർപിക്കുകയായിരുന്നു. മരണശേഷം തൻെറ സ്വത്തുക്കളും ആഭരണങ്ങളും മ്യൂചൽ ഫണ്ടും സുനിലിന് അവകാശപ്പെട്ടതാണെന്നായിരുന്നു വിൽപത്രത്തിലുണ്ടായിരുന്നത്. 285 കോടി രൂപ വിലമതിക്കുന്ന സ്വത്താണ് സുനിൽ സ്വന്തം പേരിലാക്കാൻ ശ്രമിച്ചത്.

മെഴുകുതിരി നിർമാണ കമ്പനിയാണ് ഇവരുടെ കുടുംബ ബിസിനസ്. രണ്ട് ഓഫീസുകളുള്ള കമ്പനിയിൽ സഹോദരങ്ങൾ തുല്യ ഓഹരി ഉടമകളാണ്. കമ്പനിയുടെ അക്കൗണ്ടുകളിൽ നിന്ന് സുനിൽ സഹോദരൻ അറിയാതെ പണം സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.​

ഒരു ചാർട്ടേഡ് അക്കൗണ്ടൻറിൻെറ സഹായത്തോടെ ബാലൻസ് ഷീറ്റുകൾ, നികുതി രേഖകൾ, ഓഡിറ്റ് റിപ്പോർട്ട് എന്നിവയും സുനിൽ മാറ്റി. തന്നെ ഭീഷണിപ്പെടുത്താൻ സഹോദരൻ ഗുണ്ടകളെ അയച്ചതായും വിജയ് പറയുന്നു. 2011ൽ മാതാപിതാക്കളുടെ വിയോഗത്തെ തുടർന്നാണ് സുനിൽ തട്ടിപ്പ് തുടങ്ങിയതെന്ന് വിജയ് പരാതിയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudmalayalam newsfake documentsproperties
News Summary - He showed dead mother alive on paper to pocket properties worth Rs 285 crore
Next Story