'അദ്ദേഹം ഒരുപാട് ജീവൻ രക്ഷിച്ചു, പക്ഷേ അച്ഛനെ രക്ഷിക്കാൻ നമുക്കായില്ല' -ഡോ. കെ.കെ. അഗർവാളിന്റെ മകൾ
text_fieldsചിത്രം: Twitter/DrKKAggarwal
ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ അധ്യക്ഷനും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായിരുന്ന ഡോ. കെ.കെ. അഗർവാൾ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇപ്പോൾ പിതാവിന്റെ വിയോഗത്തിൽ വൈകാരിക പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മകൾ നെയ്ന അഗർവാൾ. 'അദ്ദേഹം ഒരുപാട് പേരുടെ ജീവൻ രക്ഷിച്ചു, പേക്ഷ അദ്ദേഹത്തെ രക്ഷിക്കാൻ നമുക്ക് സാധിച്ചില്ല' -നെയ്ന പറഞ്ഞു
62കാരനായിരുന്ന അഗർവാൾ ഒരാഴ്ചയായി ഡൽഹി എയിംസിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. തിങ്കളാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം.
രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച അഗർവാൾ കോവിഡ് കാലത്ത് ബോധവത്കരണ വിഡിയോയിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. അഗർവാളിന്റെ നിര്യാണത്തിൽ സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകൾ അനുശോചനം നേർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

