Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹ വാഗ്​ദാനം നൽകിയുള്ള ലൈംഗികബന്ധം ബലാൽസംഗമല്ലെന്ന്​ ഡൽഹി ​ഹൈകോടതി

text_fields
bookmark_border
വിവാഹ വാഗ്​ദാനം നൽകിയുള്ള ലൈംഗികബന്ധം ബലാൽസംഗമല്ലെന്ന്​ ഡൽഹി ​ഹൈകോടതി
cancel

ന്യൂഡൽഹി: വിവാഹ വാഗ്​ദാനം നൽകിയുള്ള ലൈംഗികബന്ധം ബലാൽസംഗമല്ലെന്ന്​ ഡൽഹി ഹൈകോടതി. ദീർഘകാലം പരസ്​പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ട്​ പിന്നീട്​ ബലാൽസംഗ പരാതി നൽകുന്നത്​ അംഗീകരിക്കാനാവില്ലെന്ന്​ ഡൽഹി ഹൈകോടതി നിരീക്ഷിച്ചു. ഡൽഹി സ്വദേശിയുടെ ഹരജി പരിഗണിക്കുന്നതിനിടെയാണ്​ ജസ്​റ്റിസ്​ വിഭു ബഖ്രുവിൻെറ പരാമർശം.

വിവാഹ വാഗ്​ദാനം നൽകി മാസങ്ങളോളം ഒരുമിച്ച്​ കഴിയുകയും ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്​തയാൾ മറ്റൊരാളെ വിവാഹം ചെയ്​തതിനെതിരെയാണ്​ ഡൽഹി സ്വദേശി ഹരജി നൽകിയത്​.

മാസങ്ങളോളം ഒരുമിച്ച്​ താമസിച്ചവർ തമ്മിൽ അഭിപ്രായ ഭിന്നതകളെ തുടർന്ന് വേർപിരിയു​േമ്പാൾ​ ബലാൽസംഗ കുറ്റം ചുമത്തുന്ന പ്രവണത വ്യാപകമാവുകയാണ്​. ഇത്തരം കേസുകളിൽ നിയമം ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടാവുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - he Delhi High Court has ruled that sex promised in marriage is not rape
Next Story