Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാധ്യമങ്ങളുമായി...

മാധ്യമങ്ങളുമായി ഇടപഴകുന്നത് അപകടം പിടിച്ച കാര്യം -കുമാരസ്വാമി

text_fields
bookmark_border
kumaraswamy
cancel

ബംഗളൂരു: മാധ്യമങ്ങളുമായി ഇടപഴകുന്നത് അപകടം പിടിച്ച കാര്യമായി മാറിയെന്നും അവർക്ക് ഇഷ്​ടമുള്ളതുപോലെയാണ് വാ ർത്ത നൽകുന്നതെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഇലക്ട്രോണിക് മീഡിയ വാർത്തകൾ പെരുപ്പിച്ചുകാണിക്കുകയ ാണ്. അവരുടെ വാർത്ത റിപ്പോർട്ടുകൾ തനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുന്നത്.

അവരവരുടെ ഇഷ്​​ടാനിഷ്​​ടങ്ങൾക്ക് അനുസരിച്ച് തോന്നുന്ന കാര്യങ്ങളാണ് ഇലക്ട്രോണിക് മാധ്യമങ്ങൾ വാർത്തയാക്കുന്നത്. ഇതിനാൽതന്നെ മാധ്യമങ്ങളുമായി ഇടപഴകുന്നത് അപകടം പിടിച്ച കാര്യമായി മാറിയിരിക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിലെ പ്രചാരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അവർക്ക് തോന്നിയ കാര്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് മാധ്യമങ്ങളുമായി ഇത്ര​േയറെ അടുത്ത് ഇടപഴകിയിരുന്ന തന്നെപ്പോലോരു നേതാവില്ല. എന്നാൽ, ഇപ്പോൾ മാധ്യമങ്ങളിൽനിന്ന്​ മനപ്പൂർവം അകലം പാലിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭീതിമൂലമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിൽ സന്ദർശനം നടത്തി ധ്യാനത്തിലിരുന്നതെന്നും അദ്ദേഹം പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HD Kumaraswamy
News Summary - hd kumaraswamy
Next Story