Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅടുത്ത മുഖ്യമന്ത്രി...

അടുത്ത മുഖ്യമന്ത്രി ആകും –എച്ച്.ഡി. കുമാരസ്വാമി

text_fields
bookmark_border
അടുത്ത മുഖ്യമന്ത്രി ആകും –എച്ച്.ഡി. കുമാരസ്വാമി
cancel

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ പാ​ർ​ട്ടി വി​ജ​യി​ക്കു​മെ​ന്ന് ജെ.​ഡി.​എ​സ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ.​ഡി.​എ​സി​നെ പി​ന്തു​ണ​ക്കാ​ൻ വോ​ട്ട​ർ​മാ​ർ മാ​ന​സി​ക​മാ​യി ത​യാ​റെ​ടു​ത്തി​ട്ടു​ണ്ട്. വോ​ട്ടെ​ണ്ണു​ന്ന മേ​യ് 15ന് ​ത​ങ്ങ​ൾ എ​ല്ലാ​വ​രെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​ര്യ അ​നി​ത​യോ​ടൊ​പ്പ​മെ​ത്തി രാ​മ​ന​ഗ​ര​യി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. 

‘ഞാ​ൻ ക​ർ​ണാ​ട​ക​യു​ടെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ഉ​റ​പ്പു​ണ്ട്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് എ​നി​ക്ക് നി​ർ​ണാ​യ​ക​മ​ല്ല, സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ​ക്കാ​ണ് നി​ർ​ണാ​യ​കം. സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ​മാ​ർ സി​ദ്ധ​രാ​മ​യ്യ​ക്കും യെ​ദി​യൂ​ര​പ്പ​ക്കും അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി. ഞാ​ൻ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. ഞാ​ൻ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യാ​ണ്’ -കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. ജെ.​ഡി.​എ​സ് മാ​ന്ത്രി​ക സം​ഖ്യ​യാ​യ 112 സീ​റ്റു​ക​ൾ നേ​ടും.  അ​ഭി​പ്രാ​യ സ​ർ​വേ​ക​ൾ പൂ​ർ​ണ​മാ​യി തെ​റ്റാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.  

രാ​വി​ലെ ബം​ഗ​ളൂ​രു ജ​യ​ന​ഗ​റി​ലെ ആ​ദി​ചു​ഞ്ച​ന​ഗി​രി മ​ഹാ​സ​മ​സ്താ​ന മ​ഠ​ത്തി​ലെ​ത്തി നി​ർ​മ​ലാ​ന​ന്ദ​നാ​ഥ സ്വാ​മി​യു​ടെ അ​നു​ഗ്ര​ഹം തേ​ടി​യ​ശേ​ഷ​മാ​ണ് കു​മാ​ര​സ്വാ​മി​യും ഭാ​ര്യ​യും വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jdsmalayalam newskarnataka election 2018HD Kumaraswamy
News Summary - HD Kumaraswamy JDS -India News
Next Story