Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുമാരസ്വാമി ജെ.ഡി.എസ്...

കുമാരസ്വാമി ജെ.ഡി.എസ് എം.എൽ.എമാരുടെ യോഗം വിളിച്ചു

text_fields
bookmark_border
Kumaraswami
cancel

ബം​ഗ​ളൂ​രു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ബി.​ജെ.​പി താ​ൽ​കാ​ലി​ക​മാ​യി ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും പ്ര​തി​രോ​ധവുമായി ജെ.ഡി.എസ് നേതൃത്വം രംഗത്ത്. പാർട്ടി എം.എൽ.എമാരുടെയും എം.എൽ.സിമാരുടെയും യോഗം മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിളിച്ചു. നാളെ കുമാരസ്വാമിയുെട ബംഗളൂരുവിലെ വസതിയിലാണ് യോഗം നടക്കുക.

ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ്-​ജെ.​ഡി.​എ​സ് സ​ഖ്യ​സ​ർ​ക്കാ​റി​നെ താ​ഴെ​യി​റ​ക്കാ​നു​ള്ള നീ​ക്കം താ​ൽ​കാലി​ക​മാ​യി ഉ​പേ​ക്ഷി​ച്ചെ​ന്ന് ബി.​ജെ.​പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘ഒാ​പ​റേ​ഷ​ൻ താ​മ​ര’ നീ​ക്ക​ത്തി​ന്​ മ​റു​പ​ടി​യാ​യി ബി.​ജെ.​പി എം.​എ​ൽ.​എ​മാ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ജെ.​ഡി.​എ​സും കോ​ൺ​ഗ്ര​സും ന​ട​ത്തു​ന്ന​ത്.

ഇതിന്‍റെ ഭാഗമായി കു​മാ​ര​സ്വാ​മി ക​ല​ബു​റ​ഗി​യി​ലെ ബി.​ജെ.​പി എം.​എ​ൽ.​എ ബ​സ​വ​രാ​ജു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്​​തു. കൂടാതെ, ബി.​ജെ.​പി വി​ട്ട് വ​രാ​ൻ ത​യാ​റാ​യ പ​ത്തോ​ളം എം.​എ​ൽ.​എ​മാ​രു​ടെ പ​ട്ടി​ക കു​മാ​ര​സ്വാ​മി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jdsmalayalam newsindia newsHD Kumaraswami
News Summary - HD Kumaraswami call JDS MLAs Meeting -India News
Next Story