ഇരിപ്പുറക്കാതെ ദേവഗൗഡ
text_fieldsബംഗളൂരു: മുൻ പ്രധാനമന്ത്രി, മുൻ മുഖ്യമന്ത്രി, നിയമസഭയിലും ലോക്സഭയിലുമായി 15 തെര ഞ്ഞെടുപ്പുകളിൽ പങ്കാളി, ജനതാദൾ -എസ് ദേശീയാധ്യക്ഷൻ... പ്രായം 87ലേക്ക് കടക്കുന്ന എച്ച് .ഡി. ദേവഗൗഡ എന്ന രാഷ്ട്രീയ അതികായന് വിശേഷണങ്ങളേറെ. പക്ഷേ, ആശിച്ചിട്ടും ഇത്തവണ സ്വ ന്തം പാർട്ടിയിൽ സീറ്റുറപ്പിക്കാൻ ആയിട്ടില്ലെന്നതാണ് സ്ഥിതി. അഞ്ചുവട്ടം പ്രതിനി ധാനം ചെയ്ത ഹാസൻ മണ്ഡലം പേരമകൻ പ്രജ്വൽ രേവണ്ണയുടെ കന്നിപ്പോരിന് കൈമാറിയതോടെയാണ് സുരക്ഷിത മണ്ഡലം തേടിയുള്ള ഗൗഡയുടെ കാത്തിരിപ്പ് നീളുന്നത്.
സഖ്യധാരണ പ്രകാരം, കോൺഗ്രസ് കൈമാറിയ തുമകൂരു, ബംഗളൂരു നോർത്ത് എന്നിവയിലേതെങ്കിലുമൊന്നിൽ മത്സരിക്കാനായിരുന്നു നീക്കം. എന്നാൽ, ബംഗളൂരു നോർത്തിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൽനിന്ന് വിമതസ്വരമുയർന്നതോടെ തുമകൂരുവിലാണ് കണ്ണ്. കോൺഗ്രസ് സിറ്റിങ് സീറ്റായ തുമകൂരു ജെ.ഡി-എസിന് കൊടുത്തതിനെതിരെ ഉപമുഖ്യമന്ത്രി ജി. പരമേശ്വര രംഗത്തുവന്നിരുന്നു. ദേവഗൗഡ തുമകൂരുവിൽ മത്സരിക്കുന്നില്ലെങ്കിൽ സീറ്റ് കോൺഗ്രസിന് നൽകണമെന്ന ആവശ്യം അദ്ദേഹം ൈഹകമാൻഡിന് മുന്നിൽ വെച്ചു.
ജനതാദൾ -എസിെൻറ സിറ്റിങ് മണ്ഡലങ്ങളായ മാണ്ഡ്യയും ഹാസനും രണ്ടു പേരമക്കൾക്ക് നൽകിയതോടെ വിജയസാധ്യതയുണ്ടായിരുന്ന മൈസൂരു- കുടക് മണ്ഡലം ചോദിച്ചുവാങ്ങി ദേവഗൗഡയെ സ്ഥാനാർഥിയാക്കാമെന്നായിരുന്നു ജനതാദളിെൻറ കണക്കുകൂട്ടൽ.
എന്നാൽ, സഖ്യത്തിെൻറ സീറ്റ് ചർച്ചയിൽ സിദ്ധരാമയ്യയുടെ നിർബന്ധത്തിന് വഴങ്ങി ഇൗ മണ്ഡലം കോൺഗ്രസിന് നൽകേണ്ടിവന്നതോടെ ഗൗഡയുടെ നില പരുങ്ങലിലായി. രണ്ടു പേരമക്കളെയും സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ജെ.ഡി-എസിൽ കുടുംബവാഴ്ചയാണെന്ന് വിമർശനമുയർന്നു.
ഇൗ ആരോപണത്തെ മറികടക്കാനും സുരക്ഷിത മണ്ഡലമെന്ന നിലയിലും പ്രജ്വലിനെ മാറ്റി ഹാസനിൽ ദേവഗൗഡ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. അതേസമയം, മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ഗൗഡ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞത്. എന്നാൽ, അദ്ദേഹം തുമകുരുവിൽ മത്സരിക്കുമെന്ന് മരുമകളായ അനിത കുമാരസ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
