Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊച്ചുമക​െൻറ...

കൊച്ചുമക​െൻറ സ്ഥാനാർഥി പ്രഖ്യാപനം; കണ്ണീരണിച്ച്​ ​ദേവഗൗഡയും പ്രജ്വലും

text_fields
bookmark_border
prajwal-and-devagouda
cancel

ന്യൂഡൽഹി: കൊച്ചുമക​​െൻറ സ്​ഥാനാർഥിത്വം പ്രഖ്യാപിച്ച്​ വികാരാധീനനായി ജനതാദൾ(സെക്യുലർ) അധ്യക്ഷൻ എച്ച്​.ഡി. ദ േവഗൗഡ. ത​​െൻറ മണ്ഡലമായ ഹസനിലേക്കാണ്​ അദ്ദേഹം കൊച്ചു മകൻ പ്രജ്വൽ രേവണ്ണയെ അവരോധിക്കുന്നത്​. കെച്ചുമകനെ ഹസൻ മ ണ്ഡലത്തിലേക്ക്​ മത്സരിപ്പിക്കാനായി താൻ തെരഞ്ഞെടുത്തിരിക്കുന്നുവെന്നും നിങ്ങളുടെ എല്ലാവരുടേയു​ം അനുഗ്രഹം ഉണ്ടാവണമെന്നും പ്രവർത്തകരെ സാക്ഷി നിർത്തി പ്രഖ്യാപിച്ചപ്പോൾ ദേവഗൗഡയുടെ കണ്​ഠമിടറി. കണ്ണുകൾ തുടച്ചുകൊണ്ടാ ണ്​ അദ്ദേഹം പ്രസംഗം തുടർന്നത്​.

മുത്തച്ഛ​​െൻറ കണ്ണ്​ നിറഞ്ഞത്​ കണ്ടതോടെ പ്രജ്വലി​​െൻറ കണ്ണുകളും നിറഞ്ഞൊഴുകി. ജെ.ഡി.എസ്​ നേതാക്കൾ പ്രജ്വലിനെ ആ​ശ്വസിപ്പിക്കുകയും ചെയ്​തു. വേദി വൈകാരിക മുഹൂർത്തങ്ങൾക്കാണ്​ സാക്ഷ്യം വഹിച്ചത്​. എന്നാൽ ഇൗ സംഭവത്തെ പരിഹസിച്ചുകൊണ്ട്​ ബി.ജെ.പി രംഗത്തെത്തി. 2019 തെരഞ്ഞെടുപ്പിലെ നാടകം തുടങ്ങിയെന്നാണ്​​ ബി.ജെ.പി ഇതിനോട്​ പ്രതികരിച്ചത്​. ട്വിറ്റിലൂടെയായിരുന്നു ബി.ജെ.പിയുടെ പരിഹാസം.

‘‘കരച്ചിൽ ഒരു കലയാണെങ്കിൽ എച്ച്​.ഡി. ദേവഗൗഡയും അദ്ദേഹത്തി​​െൻറ കുടുംബവും ജനങ്ങളെ പതിറ്റാണ്ടുകളായി വിഡ്ഢികളാക്കുന്നതിന്​ ‘കരച്ചിൽ കലയിൽ’ ​ൈവദഗ്​ധ്യം നേടിയതി​​െൻറ റെക്കോഡ്​ സ്വന്തമാക്കും. തെരഞ്ഞെടുപ്പിന്​ മുമ്പ്​ ദേവഗൗഡയും കുടുംബവും കരയും, തെരഞ്ഞെടുപ്പിന്​ ശേഷം ഇൗ കുടുംബത്തിന്​​ വോട്ട്​ ചെയ്​ത ജനങ്ങൾ കരയും’’ മറ്റൊരു ട്വീറ്റിൽ കർണാടക ബി.ജെ.പി ആരോപിച്ചു.

കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്ന കർണാടകയിൽ 20 സീറ്റിൽ കോൺഗ്രസും എട്ട്​ സീറ്റുകളിൽ ജെ.ഡി.എസുമാണ്​ മത്സരിക്കുന്നത്​. ശിവമോഗ, തുമാകുരു, ഹസൻ, മാണ്ട്യ, ബംഗളൂരു നോർത്ത്​, ഉത്തര കന്നഡ, ചിക്കമംഗളൂരു, വിജയപുര എന്നീ മണ്ഡലങ്ങളിൽ നിന്നാണ്​ ജെ.ഡി.എസ്​ ജനവിധി തേടുന്നത്​.

ഇതിൽ ജെ.ഡി.എസി​​െൻറ കോട്ടകളായ ഹസൻ, മാണ്ട്യ എന്നീ സീറ്റുകളിൽ ദേവഗൗഡയുടെ​ കൊച്ചുമക്കളായ പ്രജ്വൽ രേവണ്ണ, നിഖിൽ കുമാരസ്വാമി എന്നിവരെ മത്സരിപ്പിക്കാനാണ്​ പാർട്ടി തീരുമാനം. എന്നാൽ ഇൗ തീരുമാനത്തിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്​തി പുകയുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHD Deve GowdaDeve gowda Weepprajwal revannaBJPBJP
News Summary - HD Deve Gowda, Grandson Weep At Event; "First Drama For 2019," Tweets BJP -india news
Next Story