Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സദാനന്ദ ഗൗഡയുടെ മകനെതിരായ കേസിലെ കുറ്റപത്രം റദ്ദാക്കി
text_fieldsbookmark_border
ബംഗ്ളുരു: സദാനന്ദ ഗൗഡയുടെ മകൻ കാർത്തിക് ഗൗഡക്ക് എതിെരയുള്ള വഞ്ചനാ കേസിലെ കുറ്റപത്രം കർണാടക ഹൈകോടതി റദ്ദാക്കി. കാർത്തിക ഗൗഡ ഇത് സംബന്ധിച്ച നൽകിയി ഹരജി അനുവദിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.
ചലച്ചിത്ര നടിയായ മൈത്രി ഗൗഡ തനിക്കെതിരെ ആർ.കെ നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വഞ്ചനാകുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കാർത്തിക് ഗൗഡ ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്ന പരാതിയാണ് സിനിമ താരം മൈത്രി ഗൗഡ നൽകിയത്.
കാർത്തിക് ഗൗഡയുടെ ഹരജി അനുവദിച്ച് കൊണ്ട് ജസ്റ്റിസ് ആനന്ദ് ബൈരാ റെഡ്ഡിയാണ് ഗൗഡക്കെതിരായുള്ള വഞ്ചനക്കേസിലെ കുറ്റപത്രം റദ്ദാക്കിയത്.
Next Story
